Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കോവിഡിന് ശേഷം ഇഫ്താർ ടെന്റുകൾ സജീവമാകുന്നു,ഖത്തറിലെ ഇഫ്താർ ടെന്റുകളുടെ വിവരങ്ങൾ 

March 26, 2023

March 26, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: വിശുദ്ധ റമദാനില്‍ പ്രതിദിനം 10,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇഫ്താർ ടെന്റുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിട്ടുണ്ടെന്ന്  ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം ജനറല്‍ എന്‍ഡോവ്‌മെന്റ് വിഭാഗം അറിയിച്ചു.

ഇഫ്താര്‍ ടെന്റുകള്‍ക്ക് പുറമേ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നോമ്പെടുക്കുന്നവര്‍ക്കായി മന്ത്രാലയം ഭക്ഷണം വിതരണം ചെയ്യുന്നുമുണ്ട്.

കോര്‍ണിഷ്, എംഐഎ, സൂഖ് വാഖിഫ്, കത്താറ, ലുസൈല്‍, പേള്‍, ഓള്‍ഡ് അല്‍ റയാന്‍ പ്രാര്‍ത്ഥനാ മൈതാനം, അല്‍ അസീസിയ ഈദ് പ്രാര്‍ത്ഥന ഗ്രൗണ്ട്  എന്നിവിടങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്യുക.

ഐന്‍ ഖാലിദ്(വ്യാഴം, വെള്ളി), ഈദ് പ്രെയര്‍ ഗ്രൗണ്ട് - ബിന്‍ ഒമ്രാന്‍, അല്‍ വക്ര സിറ്റി, അല്‍ ഖോര്‍ - ഒത്മാന്‍ ബിന്‍ അഫാന്‍ പള്ളി, വ്യവസായ മേഖല, പുതിയ സെന്‍ട്രല്‍ മാര്‍ക്കറ്റ് - അല്‍ സൈലിയ എന്നിവിടങ്ങളിലാണ് ഇഫ്താര്‍ ടെന്റുകൾ ഉള്ളത്. ഈ പദ്ധതിയിലേക്ക് സംഭാവന നല്‍കാന്‍ മന്ത്രാലയം ഹോട്ട്‌ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.. ഹോട്ട്‌ലൈന്‍: 66011160

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News