Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
യു.എ.ഇ യിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ്,സഫാരി മാൾ ഇനി ഷാർജയിലും

August 30, 2019

August 30, 2019

ദുബായ് : ഖത്തറിൽ ഏറെ ജനപ്രീതിയുള്ള സഫാരി മാൾ യു.എ.ഇ യിലും വേരുറപ്പിക്കുന്നു. യു.എ.ഇ യിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് എന്ന വിശേഷണവുമായാണ് ഷാർജയിലെ മുവൈലയിൽ സെപ്റ്റംബർ 4 ന് സഫാരി മാൾ പ്രവർത്തനം തുടങ്ങുന്നത്.ഉത്ഘാടനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മാടപ്പാട്ട്, മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, എക്സി. ഡയറക്ടർ ഷമീം ബക്കർ, ഫിനാൻസ് ഡയറക്ടർ സുരേന്ദ്ര നാഥ്‌ എന്നിവർ പങ്കെടുത്തു.

1.2 മില്യൺ ചതുരശ്ര അടി വിസ്തീർണത്തിൽ വിശാലമായ ഭൂഗർഭ പാർക്കിങ് സൗകര്യങ്ങളോടെയാണ് മാൾ ഒരുക്കിയിരിക്കുന്നത്.രാജ്യാന്തര ബ്രാന്റുകൾ ഉൾപെടെ ഇരുന്നൂറോളം ഔട്ലെറ്റുകളും മാളിൽ ഒരുക്കിയിട്ടുണ്ട്. ഒരു കിലോ സ്വർണമുൾപ്പെടെ ഉത്ഘാടനത്തോടനുബന്ധിച്ചു നിരവധി സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. പർച്ചേസ് ഒന്നും നടത്താതെ തന്നെ ഹൈപ്പർ മാർക്കറ്റ് സദർശിക്കുന്നവർക്കും വിസിറ്റ് ആൻഡ് വിൻ പ്രൊമോഷനിലൂടെ ഓരോ കിലോ സ്വർണം വീതം സമ്മാനമായി ലഭിക്കും. സെപ്റ്റംബർ നാല് മുതൽ ഒക്ടോബർ 28 വരെ നീണ്ടു നിൽക്കുന്ന മെഗാ പ്രൊമോഷൻ സമ്മാനപദ്ധതിയിലൂടെ അമ്പതു ദിർഹത്തിനു  പർച്ചേസ് ചെയ്യുമ്പോൾ കിട്ടുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ ഓരോ ആഴ്ചയിലും 4 വീതം ടൊയോട്ട കൊറോള കാറുകളും സമ്മാനമായി ലഭിക്കും.

 ഫുഡ് കോർട്ട്, പാർട്ടി ഹാൾ, കുട്ടികൾക്കുള്ള കളി സ്ഥലം, ആയിരത്തോളം കറുകൾക്കുള്ള പാർക്കിങ് സൗകര്യം എന്നിവയാണ് മാളിന്റെ പ്രത്യേകത.ഷോപ്പിംഗിനൊപ്പം വിനോദവുമൊരുക്കാൻവിവിധ കലാപരിപാടികളും കലാപരിപാടികളും, ഡാൻസ്, ഗെയിം ഷോകളും മാളിൽ അരങ്ങേറും. നിലവിൽ ഖത്തറിൽ മൂന്നു ശാഖകളാണ് സഫാരിക്കു കീഴിൽ പ്രവർത്തിക്കുന്നത്.സ്വദേശികൾക്കൊപ്പം സാധാരണക്കാരായ പ്രവാസികൾക്കും മികച്ച സൗകര്യം ഒരുക്കി ഖത്തറിലെ ഹൈപ്പർ മാർക്കറ്റ് രംഗത്ത് കുറഞ്ഞ കാലം കൊണ്ട് അപൂർവ നേട്ടങ്ങൾ സ്വന്തമാക്കാൻ സഫാരി മാളിന് കഴിഞ്ഞിരുന്നു.


Latest Related News