Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
പോര്‌ കഴിഞ്ഞാൽ സൗഹൃദം, ജെഴ്‌സികൾ പരസ്പരം മാറി എംബാപ്പെയും ഹക്കീമിയും

December 15, 2022

December 15, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും മൊറോക്കോയുടെ അഷ്റഫ് ഹക്കീമിയും തമ്മിലുള്ള സൗഹൃദം വളരെ പ്രശസ്തമാണ്.എല്ലാം പരസ്പരം പങ്കുവെക്കുന്ന ഇരുവരും  ലോകകപ്പിലെ ഓരോ വിജയങ്ങളിലും പരസ്പരം ആശംസകളും അറിയിക്കാറുണ്ട്.. ഫുട്ബോൾ ലോകത്തെ അപൂർവ സൗഹൃദക്കഥയാണ് കിലിയൻ എംബാപ്പേയുടേയും അഷ്റഫ് ഹക്കീമിയുടേയും. എന്നാല്‍ ഇന്നലെ കളിക്കളത്തില്‍ കണ്ടത് സൗഹൃദപ്പോരായിരുന്നില്ലെന്ന് മാത്രം.രണ്ടു പേരും ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമൻ എഫ്.സിയുടെ താരങ്ങൾ.

  ലോകത്തിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് എന്ന് എംബാപ്പെ തന്നെ വിശേഷിപ്പിച്ച ഹക്കീമിയെ മറികടന്ന് പോകാന്‍ എംബാപ്പെ പലപ്പോഴും ശ്രമിച്ചു. തടയാന്‍ ഹക്കീമിയും. ഇടക്കൊരു തവണ എംബാപ്പെയുടെ ഫൗളില്‍ വീണ ഹക്കീമിയെ പിടിച്ചെഴുന്നേല്‍പ്പിച്ചതും എംബാപ്പെ തന്നെയായിരുന്നു. 90 മിനിറ്റ് നീണ്ട വീറുറ്റ പോരാട്ടത്തിനുശേഷം ഫ്രാന്‍സ് ജേതാക്കളായി ഫൈനലിലേക്ക് മുന്നേറിയെങ്കിലും മത്സരച്ചൂട് ഹക്കീമിയുടെയോ എംബാപ്പെയുടെയും സൗഹദൃത്തെ ബാധിക്കുന്നതായിരുന്നില്ല.
മത്സരശേഷം ഇരു താരങ്ങളും പരസ്പരം ജേഴ്സി കൈമാറി എന്നു മാത്രമല്ല, എംബാപ്പെയുടെ ജേഴ്സി ഹക്കീമിയും ഹക്കീമിയുടെ ജേഴ്സി എംബാപ്പെയും ധരിച്ചു. അതുും ഇരുവരുടെയും പേരുകള്‍ മുമ്പില്‍ വരുന്ന രീതിയില്‍ തന്നെ. എക്കാലത്തെയും മികച്ച ജേഴ്സി കൈമാറ്റമെന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News