Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
കുവൈത്തിൽ മലയാളി പെൺകുട്ടിയുടെ മരണം,ദുരൂഹത തുടരുന്നു

September 04, 2019

September 04, 2019

കഴിഞ്ഞ മാസം 26ന് രാത്രിയാണ് കഴുത്തില്‍ പരിക്കേറ്റ നിലയിൽ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കുവൈത്ത് സിറ്റി : കുവൈത്തിൽ ഫ്‌ളാറ്റിലെ ശുചിമുറിയില്‍ മലയാളിപെണ്‍കുട്ടിയെ
മുറിവേറ്റ നിലയിൽ  കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കഴിഞ്ഞ മാസം 26ന് രാത്രിയാണ് കഴുത്തില്‍ പരിക്കേറ്റ നിലയിൽ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ അധികം വൈകാതെ കുട്ടി മരണപ്പെടുകയായിരുന്നു. കഴുത്തു മുറുകി തൂങ്ങിയ നിലയിലാണു മകളെ കണ്ടെത്തിയതെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്.

സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭാര്യയെ വീട്ടിലേക്ക് കൊണ്ട് വരുന്നതിനു പുറത്തു പോയ സമയത്തിനിടയിലാണു മകള്‍ക്ക് അത്യാഹിതം സംഭവിച്ചതെന്നാണ് പിതാവിന്റെ മൊഴി.
കേസില്‍ പെണ്‍കുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിനേയും മലയാളികളായ രണ്ടു സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. മരണത്തില്‍ അസ്വഭാവികത ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.ഇതോടെ പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Latest Related News