Breaking News
കോഴിക്കോട് സ്വദേശിനി സൗദിയിൽ അന്തരിച്ചു | കെഎംസിസി ഖത്തർ നവോത്സവ് 2k24; കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യന്മാർ | സംസ്‌കൃതി പ്രീമിയർ ലീഗ് സീസൺ 2,ഹനാൻ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി | കണ്ണില്ലാത്ത ക്രൂരത,ഗസയിൽ വനിതാ ഡോക്ടറുടെ ഒൻപത് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി | ഖത്തറിൽ മെഡിക്കൽ റെപ്രസന്റേറ്റീവ് ജോലി ഒഴിവ്,യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക | ക്യൂ ടീം ഇമാറ ഹെൽത്ത് സെന്ററുമായി സഹകരിച്ച് പ്രഥമ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു | ഖത്തറിലെ പ്രശസ്ത മാലിന്യ സംസ്കരണ കമ്പനിയിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിൽ യോഗ്യരായവർക്ക് അപേക്ഷിക്കാം | ഗാസയിൽ മാധ്യമപ്രവർത്തകരെ കൊന്നൊടുക്കുന്നു,ഫലസ്തീൻ പത്രപ്രവർത്തകനും കുടുംബവും കൊല്ലപ്പെട്ടു | കേരളത്തിൽ പെരുമഴ,കണ്ണൂർ,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു | ഒമാനിൽ മാൻഹോളിൽ വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന മലയാളി നെഴ്‌സ് മരിച്ചു |
കുവൈത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു 

March 03, 2021

March 03, 2021

കുവൈത്ത് സിറ്റി : വാഹനാപകടത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ വെങ്ങര മുട്ടം നെക്കി സ്ട്രീറ്റില്‍ മൈമൂന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് മരിച്ചത്. കുവൈത്തില്‍ അല്‍ അദാന്‍ ആശുപത്രിയില്‍ ചികില്‍സയിലയിരുന്നു. സബാ അഹ്മദ് ഏരിയയില്‍ വച്ചാണ് അപകടമുണ്ടായത്.

സബാ അഹ്മദ് പ്രദേശത്ത് ബഖാല നടത്തിവരികയായിരുന്നു ഇദ്ദേഹം. കെകെഎംഎ ഫര്‍വാനിയ ബ്രാഞ്ച് അംഗമായിരുന്നു. സാബിറ മന്‍ഹയാണ് ഭാര്യ. മുഹമ്മദ് ജാസിം, മുഹമ്മദ് നാസിം എന്നിവര്‍ മക്കളാണ്. പിതാവ്: കെ കെ സ്വാലിഹ് മൗലവി. മാതാവ്: ഖദീജ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങള്‍ കെകെഎംഎ മാഗ്‌നെറ്റ് ടീമിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News