Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കുവൈത്തിൽ താമസമില്ലാത്തവരുടേയോ മരിച്ചവരുടേയോ വാഹനങ്ങൾ ഉപയോ​ഗിക്കുന്നർ ഉടമസ്ഥാവകാശം ഉടൻ കൈമാറണം : മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം 

August 06, 2023

August 06, 2023

ന്യൂസ്‌റൂം ബ്യൂറോ

കുവൈത്ത്: കുവൈത്തിൽ താമസമില്ലാത്തവരുടേയോ മരിച്ചവരുടേയോ വാഹനങ്ങൾ ഉപയോ​ഗിക്കുന്നർ ഉടമസ്ഥാവകാശം ഉടൻ കൈമാറണമെന്ന് മുന്നറിയിപ്പ്. ഈ വിഭാഗത്തിൽ പെട്ട 87,140 വാഹനങ്ങൾ ഉള്ളതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം അറിയിച്ചു. 

ഇത്തരത്തിലുള്ളവരുടെ വാഹനങ്ങൾ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന എല്ലാവരും ഉടമസ്ഥാവകാശം കൈമാറാനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ, ഔദ്യോഗികമായി രേഖപ്പെടുത്തിയ അധികാരപത്രം ഉപയോഗിച്ച് ഇവയുടെ ദഫ്തർ റദ്ദാക്കുകയോ പുതുക്കുകയോ ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു. 

ഈ നടപടിക്രമം സ്വീകരിക്കാത്ത വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (207) പ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും ഡ്രൈവിംഗ് ലൈസൻസ് ക്യാൻസലാകുമെന്നും അധികൃതർ വ്യക്തമാക്കി. 

ഇൻഷുറൻസ് ഇല്ലാതെ പിടിക്കപ്പെട്ടാൽ, വാഹനം പിടിച്ചെടുക്കുകയും അവ പൊതു ലേലത്തിൽ വിൽക്കുകയും ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News