Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കുവൈത്തിൽ കടലിൽ ഒഴുകിനടക്കുന്ന മൃതദേഹം,പാലത്തിൽ നിന്ന് ചാടിയ യുവാവിന്റേതെന്ന് സംശയം

October 05, 2022

October 05, 2022

ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി : കുവൈത്തിലെ ശുവൈഖ് തുറമുഖത്തിന് സമീപം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയ കഴിഞ്ഞ ദിവസം പാലത്തിൽ നിന്ന് ചാടിയ യുവാവിന്റേതാണെന്ന് സംശയം.21കാരനായ സ്വദേശി യുവാവിനെ കാണാനില്ലെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ ഒഴുകി നടക്കുന്ന നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്.ലോകത്തിലെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നാണ് കുവൈത്തിലെ ശൈഖ് ജാബിർ കോസ് വേ.

അഗ്നിശമനസേനയും മറൈൻ രക്ഷാപ്രവർത്തകരുമാണ് മൃതദേഹം കണ്ടെത്തിയത്. ശൈഖ് ജാബിർ അൽ അഹമ്മദ് പാലത്തിൽ നിന്ന് ചാടിയ യുവാവിന്റെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം. ജനറൽ ഫയർ ബ്രിഗേഡിലെ ഓപ്പറേഷൻസ് റൂമിൽ ഒരു മൃതദേഹം ഒഴുകി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തിയിരുന്നു. കടലിൽ നിന്ന് മൃതദേഹം പിന്നീട് പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം പാലത്തിൽ നിന്ന് ഒരു യുവാവ് താഴേക്ക് ചാടിയതായി വിവരം ലഭിച്ചിരുന്നു. യുവാവിന്റെ കാറും തിരിച്ചറിയൽ കാർഡും പാലത്തിന് മുകളിൽ നിന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കുവൈത്തിൽ അടുത്തിടെ നിരവധി ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം കുവൈത്തിൽ 41 ആത്മഹത്യാ കേസുകളും 43 ആത്മഹത്യാ ശ്രമങ്ങളുമാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം കുവൈത്തിൽ അപ്പാർട്ട്മെന്റിനുള്ളിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഖൈത്താനിലാണ് സംഭവം. മൃതദേഹത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു. കൊലപാതകമെന്ന നിഗമനത്തിൽ സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News