Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് പയ്യോളി സ്വദേശിയായ യുവാവ് നാട്ടിൽ നിര്യാതനായി

September 01, 2022

September 01, 2022

ദോഹ : ഖത്തറിൽ പ്രവാസിയായിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അസുഖത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു.പയ്യോളി മലയിൽ അസൈനാരുടെയും നഫീസയുടെയും മകൻ ഷാഹിർ ഹസ്സൻ(36) ആണ് മരിച്ചത്.

അസുഖ ബാധിതനായതിനെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്ന ഷാഹിർ രോഗം ഭേദമായതിനെ തുടർന്ന് വീണ്ടും ഖത്തറിൽ എത്തി ജോലിയിൽ പ്രവേശിച്ചിരുന്നു.കഴിഞ്ഞ ഫെബ്രുവരിയിൽ വീണ്ടും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.വ്യാഴാഴ്ച(ഇന്ന്)പുലർച്ചെ  കോഴിക്കോട് സി.എച് പാലിയേറ്റിവ് സെന്ററിലായിരുന്നു അന്ത്യം.

ദോഹയിലെ ഇന്റർടെക് ഗ്രൂപ് ട്രേഡിങ് ഡിവിഷൻ പ്രോഡക്റ്റ് മാനേജരായിരുന്നു.

ഭാര്യ : അൻസിയ റസാഖ്.

മക്കൾ : മുഹമ്മദ് ഷാഹിർ ഹസൻ,അഹമ്മദ് ഷാഹിർ ഹസൻ.

ഷംസീർ ഹസൻ,ഷാനിദ് ഹസൻ(ഖത്തർ),ഫാത്തിമ ഹസൻ(ബഹ്‌റൈൻ) എന്നിവർ സഹോദരങ്ങളാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News