Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കോഴിക്കോട് നല്ലളം സ്വദേശി സൗദിയിൽ വാഹനമിടിച്ച് മരിച്ചു

April 02, 2021

April 02, 2021

ജിദ്ദ: കോഴിക്കോട് നല്ലളം റഹ്മാന്‍ ബസാര്‍ സ്വദേശി തൊണ്ടിയില്‍ അഷ്റഫ് (53) ജിദ്ദയില്‍ വാഹനമിടിച്ച്‌ മരിച്ചു. ഇന്ന് ഉച്ചക്ക് രണ്ട്‌ മണിക്ക് അദ്ദേഹം താമസിക്കുന്ന ജിദ്ദ സഹാഫ ഡിസ്ട്രിക്റ്റിലെ ട്രാഫിക് പോലിസ് ഓഫീസിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. നടന്ന് പോകുന്ന വഴിയില്‍ പിന്നില്‍ നിന്നും വന്ന വാഹനം അഷ്‌റഫിനെ ഇടിച്ച്‌ തെറുപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ അദ്ദേഹം മരണപ്പെട്ടു.

ഇടിച്ച വാഹനം നിര്‍ത്താതെ കടന്നു കളഞ്ഞു എന്ന് പരിസരത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഇരുപത്തിയഞ്ച് വര്‍ഷമായി ഇദ്ദേഹം ജിദ്ദയില്‍ ജോലി ചെയ്ത് വരുന്നു. മൃതദേഹം ജിദ്ദ കിംഗ് ഫഹദ് ഹോസ്‌പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പിതാവ് തൊണ്ടിയില്‍ മൊയ്‌തീന്‍ ഹാജി, ഭാര്യ സൈഫുന്നിസ, മക്കള്‍ ജുലിനര്‍ (22), ഹംന (18), ഹനാന്‍ (12), മിന്‍ഹ (8), ഹംദാന്‍ (6). പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലിലെ ഡോക്ടര്‍ അഫ്സല്‍ മരുമകനാണ്.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ മുജീബ് അഞ്ചച്ചവടി, റഷീദ് പനങ്ങാങ്ങര എന്നിവര്‍ രംഗത്തുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News