Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
'ഖെദ്ദ' സിനിമക്ക് ടിക്കെറ്റെടുക്കൂ,കേരളത്തിൽ നിന്ന് ഖത്തറിലേക്ക് പറക്കൂ : ലോകകപ്പ് കാണാൻ വമ്പൻ ഓഫറുമായി ബെൻസി പ്രൊഡക്ഷൻസ്

December 01, 2022

December 01, 2022

അൻവർ പാലേരി
ദോഹ : മനോജ് കാന സംവിധാനം ചെയ്യുന്ന 'ഖെദ്ദ' സിനിമ  കാണുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക്  ലോക കപ്പ് കാണാന്‍ അക്ബര്‍ ട്രാവല്‍സ് അവസരം ഒരുക്കുന്നു. ചിത്രം കാണാനുള്ള ടിക്കെറ്റെടുത്ത് പുറകില്‍ സ്വന്തം പേരും മൊബൈല്‍ ഫോണ്‍ നമ്പറും എഴുതി തിയേറ്ററില്‍ വെച്ചിട്ടുള്ള പ്രത്യേക ബോക്‌സില്‍ നിക്ഷേപിക്കുകയാണ് ചെയ്യേണ്ടത്. ഡിസംബര്‍ 10നുള്ള ഷോ വരെയാണ് അവസരം. ഡിസംബര്‍ 12 ന് വിജയികളെ പ്രഖ്യാപിക്കും. ചിത്രം വെള്ളിയാഴ്ച്ച(നാളെ)കേരളത്തിലെ തിയേറ്ററുകളിലെത്തും.



ബെൻസി പ്രൊഡക്ഷൻസിന്റെ സഹോദരസ്ഥാപനമായ അക്ബർ ട്രാവൽസുമായി ചേർന്നാണ് സിനിമ കാണുന്നവർക്ക് ഖത്തർ ലോകകപ്പ് കാണാൻ അവസരമൊരുക്കുന്നത്.ലോകകപ്പ് ടിക്കറ്റും വിമാനയാത്രാ ടിക്കറ്റും താമസവും ഉൾപെടെ മുഴുവൻ ചിലവുകളും സമ്മാനമായി ലഭിക്കും.

ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചിത്രം ഉടൻ പ്രദർശനത്തിനെത്തുമെന്നും അണിയറ പ്രവർത്തകർ ദോഹയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വാർത്താസമ്മേളനത്തിൽ അക്ബർ ട്രാവൽസ് ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ കെ.വി അബ്ദുൽനാസർ,മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് സന്തോഷ് ചെറിയാൻ,അക്ബർ ഗ്രൂപ്പ് സി.എഫ്.ഒ എൻ.പി രാജേന്ദ്രൻ,തുടങ്ങിയവർ പങ്കെടുത്തു.

ആശ ശരത് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ മകൾ ഉത്തര ശരത്തും പ്രധാന വേഷത്തിൽ എത്തുന്നു.ഉത്തരയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അമ്മയും മകളുമായി തന്നെയാണ് ആശയും മകളും സ്‌ക്രീനിൽ എത്തുക.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News