Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
മലയാളി ദമ്പതികളുടെ പിഞ്ചുമകൾ ജിദ്ദയിൽ വാഹനമിടിച്ച് മരിച്ചു

September 14, 2022

September 14, 2022

ന്യൂസ്‌റൂം ബ്യുറോ   
ജിദ്ദ : മാതാപിതാക്കൾക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ടുവയസ്സുകാരി വാഹനമിടിച്ച് മരിച്ചു.പാലക്കാട് തെക്കുമുറി പുളിക്കൽ മുഹമ്മദ് അനസിന്റെ മകൾ ഇസ മറിയം (4) ആണ് മരിച്ചത്.ജിദ്ദ റഹൈലിൽ ഇന്നലെ അർധരാത്രിയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന മാതാവ് അടക്കമുള്ളവർക്കും പരുക്കേറ്റു. ഇവരെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് അനസിന്റെ കുടുംബം സന്ദർശന വീസയിൽ സൗദിയിൽ എത്തിയതായിരുന്നു. കുട്ടിയുടെ മൃതദേഹം ജിദ്ദയിൽ സംസ്കരിക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണെന്ന് ജിദ്ദ കെഎംസിസി വെൽഫെയർ വിങ് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News