Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
റമദാനിൽ കത്താറയിലേക്ക് വരൂ,ഖുർആൻ പാരായണം മുതൽ ചുവർചിത്ര പ്രദർശനങ്ങൾ വരെ ആസ്വദിക്കാം 

March 21, 2023

March 21, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: റമദാനിൽ എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാനാവുന്ന വിവിധ തരം സാംസ്‌കാരിക,വിദ്യാഭ്യാസ,വിനോദ പരിപാടികൾക്ക് ഖത്തറിലെ സാംസ്‌കാരിക,വിദ്യാഭ്യാസ, വിനോദ കേന്ദ്രമായ കത്താറയിൽ തുടക്കമായി.വ്യത്യസ്തങ്ങളായ   23 ഇനം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ബില്‍ഡിംഗ് 22ലെ തപാല്‍ മ്യൂസിയത്തില്‍ ഇസ്ലാമിക് സ്റ്റാമ്പിന്റെ പ്രദര്‍ശനം, ബില്‍ഡിംഗ് 18ല്‍ ഫൈന്‍ ആര്‍ട്ട് ആന്റ് ഫോട്ടോഗ്രാഫി എക്‌സിബിഷന്‍, ബില്‍ഡിംഗ് 48ല്‍ അറബിക് സാഹിത്യ-സാംസ്‌കാരിക സെമിനാറുകള്‍ എന്നിവ നടക്കും.

വിസ്ഡം സ്‌ക്വയറില്‍ റമദാനുമായി ബന്ധപ്പെട്ട ചുവര്‍ചിത്ര പ്രദര്‍ശനം, ക്രിയേറ്റിവിറ്റി സ്‌ക്വയറില്‍ സ്റ്റോറി ടെല്ലേഴ്‌സിന്റെ കഥാവതരണം എന്നിവയുണ്ടാകും. 2009നും 2012നും ഇടയില്‍ ജനിച്ച കുട്ടികള്‍ക്കായി ഖുര്‍ആന്‍ മനഃപാഠ പാരായണ മത്സരവുമുണ്ടാകും.ഞായര്‍ മുതല്‍ വ്യാഴം വരെയാണ് ഖുർആൻ പാരായണ മത്സരങ്ങള്‍ നടക്കുക.. മാര്‍ച്ച് 27 ലോക നാടക ദിനത്തില്‍ ഖത്തര്‍ തിയേറ്റര്‍ യാഥാര്‍ത്ഥ്യമായതിനെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കും.

അറബിക് കവിത, അറബിക് കഥ, ഫോട്ടോഗ്രാഫി എന്നീ മത്സരങ്ങള്‍ക്കു പുറമേ വിവിധ കായിക മത്സരങ്ങളും നടക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News