Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കുവൈത്തിലെ വ്യവസായ പ്രമുഖനായിരുന്ന കാസർകോട് സ്വദേശി ദോഹയിൽ നിര്യാതനായി

July 11, 2020

July 11, 2020

ദോഹ : കാസർകോട് കോട്ടച്ചേരി റെയില്‍വെ സ്റ്റേഷന് സമീപം പുതിയോട്ട് അമീറുദ്ദീന്‍ ഹാജി (71) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി. ഖത്തറിലുള്ള മക്കളെ കാണാന്‍ സന്ദര്‍ശക വിസയില്‍ ഭാര്യയോടൊപ്പെമെത്തി ലോക്ക്ഡൗണില്‍ കുടുങ്ങുകയായിരുന്നു. മാര്‍ച്ച്‌ ആദ്യവാരത്തിലാണ്  ഭാര്യ ആയിഷക്കൊപ്പം ദോഹയിൽ എത്തിയത്. നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മടക്ക യാത്ര മുടങ്ങുകയായിരുന്നു.

നാലു പതിറ്റാണ്ടിലേറെ കുവൈത്തില്‍ ബിസിനസ് നടത്തുകയായിരുന്നു. കുവൈത്ത് സാധു സംഘത്തിന്റെ വൈസ് പ്രസിഡന്റായും കോട്ടച്ചേരി മുബാറക്ക് ജുമാ മസ്ജിദ് സ്രെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കൾ : അബ്ദുൽമനാഫ് (ഖത്തർ),മനീഷ്(കാനഡ),മിഷാന(കോഴിക്കോട്)
.മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് ദോഹയിൽ ഖബറടക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News