Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
അബുദാബിയിൽ വാഹനാപകടം,കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

July 07, 2021

July 07, 2021

അബൂദബി: അബുദാബിയിലെ യാസ് ദ്വീപില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപം പുതിയതെരു സ്വദേശിയും ഇത്തിസാലാത്തിലെ എന്‍ജിനീയറിങ് ടെക്‌നോളജി വിഭാഗം ഉദ്യോഗസ്ഥനുമായ അജ്മല്‍ റഷീദിന്റെയും നബീലയുടെയും മകൻ മുഹമ്മദ് ഇബാദ് അജ്മല്‍ (18) ആണ് മരിച്ചത്.  യു.കെയില്‍ എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്‍ജിനീയറിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
ബുധനാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. അജ്മല്‍ ഡ്രൈവ് ചെയ്ത കാര്‍ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഉടന്‍ അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയിലിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 
പത്താം ക്ലാസ് വരെ അബൂദബി ഇന്ത്യന്‍ സ്‌കൂളിലും ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസം അബൂദബി ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂളിലുമായിരുന്നു. യു.കെയിലെ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ കാര്‍ഡിഫ് കാമ്ബസില്‍ നിന്ന് അവധിക്ക് ഒരു മാസം മുന്‍പാണ് അബൂദബിയിലെ മാതാപിതാക്കള്‍ക്കരികിലെത്തിയത്. പ്രഭാത നമസ്‌കാരത്തിനുശേഷം കാറുമായി പുറത്തുപോയപ്പോഴാണ് അപകടം. സഹോദരങ്ങള്‍: നൂഹ, ആലിയ, ഒമര്‍. ഖബറടക്കം അബൂദബി ബനിയാസില്‍.

 


Latest Related News