Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
രണ്ടാമത്തെ കോവിഡ് വാക്സിൻ എടുത്തവർക്ക് ഖത്തറിലേക്ക് തിരിച്ചു പോകുന്നതിൽ തടസ്സമില്ല,ടിക്കറ്റുകൾ അനുവദിച്ചു തുടങ്ങിയതായി എയർഇന്ത്യ എക്സ്പ്രസ് 

March 10, 2021

March 10, 2021

കണ്ണൂർ : ഖത്തറിൽ നിന്നും കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു നാട്ടിലെത്തി പതിനാല് ദിവസം പൂർത്തിയാക്കി തിരിച്ചു പോകുന്നവർക്ക് ടിക്കറ്റുകൾ അനുവദിച്ചു തുടങ്ങിയതായി കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റിങ് ഓഫീസ് അറിയിച്ചു.ഇതുസംബന്ധിച്ച് ഖത്തറിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ ഇന്നുച്ചക്ക് മുതൽ യാത്രക്കാരെ അനുവദിക്കാൻ ഉന്നതവൃത്തങ്ങളിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് 'ന്യൂസ്‌റൂ'മിനെ അറിയിച്ചു.

ഖത്തറിൽ നിന്നും വാക്സിൻ സ്വീകരിച്ചു നാട്ടിലെത്തി ആഴ്ചകൾക്ക് ശേഷം തിരിച്ചു പോകാൻ ഒരുങ്ങുന്നവർക്ക് കണ്ണൂരിലെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ടിക്കറ്റ് നിഷേധിക്കുന്നതായി നേരത്തെ ന്യൂസ്‌റൂം റിപ്പോർട്ട് ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് പ്രശ്നം പരിഹരിച്ചതായും രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ രേഖകളുമായി എത്തിയാൽ യാത്ര അനുവദിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് 'ന്യൂസ്‌റൂ'മിനെ അറിയിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഈ ലിങ്കിൽ നിന്നും  newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക. ലിങ്ക്: https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user


Latest Related News