Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ദുബായിൽ സുഹൃത്തിന്റെ കാറിടിച്ച് കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു,അപകടമുണ്ടായത് മണലിൽ പൂണ്ട വാഹനം രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

June 29, 2023

June 29, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് : പെരുന്നാള്‍ ദിനത്തില്‍ ദുബായിലുണ്ടായ  വാഹനാപകടത്തില്‍ യുവാവ് മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂരിലെ ഏരിയാട് പേബസാര്‍ പുറക്കലത്ത് വീട്ടില്‍ സിദ്ദീഖിന്‍റെ മകൻ മുഹമ്മദ് സബീഹ് (25) ആണ് മരിച്ചത്.

അല്‍ഐൻ റോഡില്‍ ഇന്നലെ രാത്രിയാണ് അപകടം. പെരുന്നാള്‍ ദിനത്തില്‍ കൂട്ടുകാര്‍ക്കൊപ്പം രണ്ട് കാറുകളിലായി മരുഭൂമി യാത്രക്കായി പോയതായിരുന്നു.

മരുഭൂമിയില്‍ എത്തുന്നതിന് തൊട്ടു മുമ്പ് മണലില്‍ പൂണ്ടുപോയ മറ്റൊരു വാഹനത്തെ സഹായിക്കുന്നതിനായാണ് സബീഹ് കാറില്‍ നിന്ന് ഇറങ്ങിയത്. ടയറുകള്‍ മണലില്‍ ആണ്ടുപോയ വാഹനം മുന്നോട്ടെടുക്കാൻ സഹായിക്കുന്നതിനിടെ മണ്ണ് തെറിച്ച്‌ കണ്ണിലേക്ക് വീഴുകയായിരുന്നു. ഇതോടെ ഇയാള്‍ അബദ്ധത്തില്‍ റോഡിലേക്ക് മാറിയതും പിറകെ വന്ന ഇവരുടെ തന്നെ സുഹൃത്തുക്കളുടെ വാഹനമിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സബീഹിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ദുബായ് ഫോറൻസിക് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രണ്ട് മാസം മുമ്പാണ് സബീഹ് ജോലി അന്വേഷിച്ച്‌ വിസിറ്റിങ് വിസയില്‍ ദുബായിൽ എത്തിയത്. എട്ടാം തീയതി ഒരു കമ്പനിയിൽ  ജോലിക്ക് പ്രവേശിക്കാനിരിക്കെയാണ് ദുരന്തം സംഭവിക്കുന്നത്. മാതാവ് റൂബി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News