Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖാദര്‍ മുസ്‌ലിയാര്‍ കൊടുവള്ളി സൗദിയിൽ വാഹനമിടിച്ച് മരിച്ചു

May 20, 2023

May 20, 2023

ന്യൂസ്‌റൂം ബ്യുറോ 

ജിദ്ദ:സൗദിയിലെ ജിദ്ദ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിനുള്ള  മൗലാന മദീന സിയാറ സ്ഥാപനം നടത്തിയിരുന്ന ഖാദര്‍ മുസ്‌ലിയാര്‍ കൊടുവള്ളി (50) ത്വാഇഫില്‍ വാഹനമിടിച്ചു മരിച്ചു.

ശറഫിയയില്‍ നിന്നും രണ്ട് ബസുകളിലായി സന്ദര്‍ശകരുമായി വെള്ളിയാഴ്ച രാവിലെ ത്വാഇഫിലെ ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പോയതായിരുന്നു.രാവിലെ 11.30 ഓടെ വിവിധ ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശകര്‍ക്കായി വിശദീകരിച്ചു നല്‍കിയശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ  അതിവേഗത്തില്‍ വന്ന കാര്‍ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് തെറിച്ചു പോയ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരിക്കുകയുമായിരുന്നു.

സന്ദര്‍ശന വിസയിലെത്തിയ ഭാര്യയും കുട്ടികളും അപകടം നടക്കുമ്പോൾ കൂടെ ഉണ്ടായിരുന്നു. മൃതദേഹം ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

പിതാവ്: ഉണ്ണിമോയി കുനിപ്പാലില്‍, ഭാര്യ: നദീറ, മക്കള്‍: സവാദ്, സാബിത്ത്, ഫാത്തിമ സന്‍വ, സഹോദരങ്ങള്‍: ഔഫ്, ഖിറാഷ്, ഹാരിസ്, ഉനൈസ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News