Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സൗദിയിൽ ഹുറൂബ് റദ്ദാക്കിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് ജവാസാത്ത്

May 18, 2023

May 18, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ് : ഹൗസ് ഡ്രൈവര്‍മാരുടെ പേരിലടക്കം തൊഴിലുടമകള്‍ റജിസ്റ്റര്‍ ചെയ്ത ഹുറൂബ് കേസുകള്‍ റദ്ദാക്കിയെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അത്തരം ഒരു നീക്കവും ജവാസാത്ത് സിസ്റ്റങ്ങളില്‍ ഉണ്ടായിട്ടില്ലെന്നും ഇത് സംബന്ധിച്ചുള്ള പ്രചാരണങ്ങളെല്ലാം അസത്യമാണെന്നും അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം വിശ്വസിക്കണമെന്ന് ഓർമിപ്പിച്ച ജവാസാത്ത് അധികൃതർ വ്യാജപ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ആവർത്തിച്ചു.

തൊഴിലാളികള്‍ ഒളിച്ചോടിയതായി തൊഴിലുടമ ജവാസാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ആപ്‌സെന്റ് ഫ്രം വര്‍ക്ക് (മുതഗയ്യിബുന്‍ അനില്‍ അമല്‍) എന്ന സ്റ്റാറ്റസിലേക്ക് മാറും. ഇതാണ് ഹുറൂബ്. നേരത്തെ ഹുറൂബ് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് മുതഗയ്യിബുന്‍ അനില്‍ അമല്‍, ആപ്‌സെന്റ് ഫ്രം വര്‍ക്ക് എന്നാക്കി മാറ്റിയതാണ്.
കഴിഞ്ഞാഴ്ചയാണ് ഹൗസ് ഡ്രൈവര്‍മാരടക്കമുള്ള ഗാര്‍ഹിക ജോലിക്കാരുടെ പേരില്‍ സ്‌പോണ്‍സര്‍മാര്‍ ചുമത്തിയിട്ടുള്ള ഹുറൂബ് സ്വമേധയാ പിന്‍വലിഞ്ഞെന്നും എല്ലാവരും സ്‌പോണ്‍സര്‍ഷിപ്പ് മാറണമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പലരും പ്രചരിപ്പിച്ചത്. ഇതോടെ ഹുറൂബ് സ്റ്റാറ്റസിലുള്ളവരെല്ലാം ജനറല്‍ സര്‍വീസ് ഓഫീസുകളിലും മറ്റും ചെന്ന് ഹുറൂബ് പരിശോധിക്കുകയും ചിലര്‍ അവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe 


Latest Related News