Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ലോകകപ്പ് സ്റ്റേഡിയത്തിൽ ഇനി അൽ രിഹ്ലയില്ല,ഇനിയുള്ള മത്സരങ്ങൾക്ക് 'അൽ ഹിൽമ്‌'പന്തുകൾ

December 11, 2022

December 11, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പിൽ വാശിയേറിയ പോരാട്ടങ്ങൾക്ക് സാക്ഷിയായ അൽ രിഹ്ല പന്തുകൾ വിടവാങ്ങുന്നു.ശേഷിക്കുന്ന സെമി ഫൈനൽ,ഫൈനൽ മത്സരങ്ങൾക്ക് 'അൽ ഹിൽമ്‌'എന്ന് പേര് നൽകിയിരിക്കുന്ന പ്രത്യേക തരം പന്തായിരിക്കും താരങ്ങളുടെ കാലുകളിലേക്ക് എത്തുക.ഇതുവരെ ഉപയോഗിച്ചിരുന്ന അല്‍ റിഹ്ലയില്‍ നിന്നും നിരവധി സവിശേഷതകളുള്ളതാണ് ഈ പന്ത്.

അല്‍ ഹില്‍മ് എന്നാല്‍ അറബിയില്‍ ‘ദി ഡ്രീം’ എന്നാണ് അര്‍ഥം. അല്‍ രിഹ്ല പോലൈ അല്‍ ഹില്‍മും ‘കണക്റ്റഡ് ബോള്‍’ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നതാണ്.  സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് തീരുമാനങ്ങള്‍ വേഗത്തിലും കൃത്യമായും എടുക്കുന്നതില്‍ ഈ സാങ്കേതിക വിദ്യ വൻ വിജയമാണെന്ന് ഇതിനോടകം തെളിയിച്ചിട്ടുണ്ട്.
ഫിഫ 2022 ലോകകപ്പ് സെമിഫൈനലിനും ഫൈനലിനുമുള്ള ഒഫീഷ്യല്‍ മാച്ച് ബോളായി അഡിഡാസ് ഇന്നാണ് അല്‍ ഹില്‍മിനെ അവതരിപ്പിച്ചത്.

ഡിസംബർ 13 ചൊവ്വാഴ്ചയാണ് സെമി ഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News