Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
യു.എ.ഇയിലും ഇന്ത്യയിലേത് പോലെ യു.പി.ഐ വഴി പണമിടപാടുകൾ നടത്താൻ സൗകര്യം

April 24, 2022

April 24, 2022

ദുബായ്: യു എ ഇയിലുള്ള ഇന്ത്യക്കാര്‍ക്കും ഇനി യു പി ഐ പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കും. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് ( യു എ ഇ ) വിനോദസഞ്ചാരികള്‍ക്കും പ്രവാസികൾക്കുമാണ് കടകളിലും റീട്ടെയില്‍ സ്ഥാപനങ്ങളിലും യുപിഐ പേയ്മെന്റുകള്‍ നടത്താനാകുക. ഇതിനായുള്ള യു പി ഐ ആപ്പുകള്‍ ഉപയോഗിക്കാം. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍ പി സി ഐ ) മഷ്റക് ബാങ്കിന്റെ നിയോപേയും തമ്മിലുള്ള പങ്കാളിത്തത്തെ തുടര്‍ന്നാണ് ഈ സൗകര്യം ലഭ്യമാകുന്നത്.
ഉപയോക്താക്കള്‍ക്ക് ഇന്ത്യയില്‍ യു പി ഐ പ്രവര്‍ത്തനക്ഷമമാക്കിയ ഒരു ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. ഓരോ വര്‍ഷവും ബിസിനസ്, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാര്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. യു പി ഐ ഭീം ആപ്പ് ഉപയോഗിച്ചാണ് പ്രവാസികള്‍ക്ക് പണം അയക്കാന്‍ സാധിക്കുന്നത്.
ഭൂട്ടാനിലും നേപ്പാളിലും യു പി ഐ സംവിധാനം ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഈ വര്‍ഷാവസാനം സിംഗപ്പൂരിലും സംവിധാനം ഉപയോഗിച്ച് പണം ഇടപാടുകള്‍ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, നിയോപേ ടെര്‍മിനലുകളുള്ള വ്യാപാരികളിലും കടകളിലും മാത്രമേ യു പി ഐ ഉപയോഗിച്ചുള്ള പേയ്മെന്റുകള്‍ സ്വീകരിക്കുകയുള്ളൂ. എന്‍ പി സി ഐയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍ഐപിഎല്ലിന് യുപിഐ, റുപേ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി അന്താരാഷ്ട്ര സാമ്പത്തിക സേവന ദാതാക്കളുമായി അത്തരം നിരവധി ക്രമീകരണങ്ങളുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News