Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ 200 കിലോമീറ്റർ ഓടിത്തീർത്ത ഇന്ത്യൻ യുവതി നാലാമത് ഗിന്നസ് റെക്കോർഡിലേക്ക്, ‘റണ്‍ അക്രോസ് ഖത്തര്‍’ പൂർത്തിയായി

January 14, 2023

January 14, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: മൂന്ന് തവണ ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ ഇന്ത്യന്‍ ദീർഘദൂര ഓട്ടക്കാരി സൂഫിയ സൂഫി ഖാന്‍ ഖത്തറിൽ നാലാമത്തെ ഗിന്നസ് ലോകറെക്കോർഡ് സ്വന്തമാക്കി.

30 മണിക്കൂറും 34 മിനിട്ടിൽ 200 കിലോമീറ്റർ ഖത്തറിൽ ഓടിത്തീർത്താണ് 36കാരിയായ അജ്മീർ സ്വദേശി ‘റണ്‍ അക്രോസ് ഖത്തര്‍’ പൂര്‍ത്തിയാക്കിയത്. തെക്ക് അബു സംറയില്‍ നിന്ന് വടക്ക് ദിശയിലേക്കുള്ള അള്‍ട്രാമാരത്തോണ്‍ ഓട്ടം വെള്ളിയാഴ്ച ഉച്ചയോടെ അല്‍ റുവൈസിലെ സുലാല്‍ വെല്‍നസ് റിസോര്‍ട്ടിൽ സമാപിച്ചു.

മറ്റൊരു ഗിന്നസ് ലോക റെക്കോര്‍ഡ് നേട്ടത്തോടൊപ്പം ഓട്ടം പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിനുള്ള അവബോധം വളര്‍ത്തുക എന്നതാണ് സൂഫിയയുടെ ലക്ഷ്യം. ലോകം കാല്‍നടയായി ചുറ്റിനടക്കുക എന്നത് തന്റെ സ്വപ്ന ദൗത്യത്തിന്റെ ഭാഗമാണ് ഇതെന്ന് സൂഫിയ പറഞ്ഞു.

ഇന്ത്യയില്‍ ദീര്‍ഘദൂര ഓട്ടക്കാരിയാണ് 36 -കാരിയായ സൂഫിയ. 2019-ല്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ച ഏറ്റവും വേഗതയേറിയ വനിത, 2021-ല്‍ ഗോള്‍ഡന്‍ ക്വാഡ്രിലാറ്ററല്‍ റോഡ് റണ്‍ പൂര്‍ത്തിയാക്കിയ വനിത, 2022-ല്‍ മണാലി-ലേ ഹിമാലയന്‍ അള്‍ട്രാ റണ്‍ ചലഞ്ച് എന്നിവ പൂര്‍ത്തിയാക്കിയ വനിത എന്ന ലോക റെക്കോര്‍ഡുകള്‍ സൂഫിയയ്ക്കുണ്ട്.

ഗിന്നസ് ലോക റെക്കോര്‍ഡ് പരിശോധിച്ചുറപ്പിച്ചാല്‍ സൂഫിയയുടെ നാലാമത്തെ ഗിന്നസ് ലോക റെക്കോര്‍ഡ് കിരീടമാകും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News