Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ഖത്തർ പ്രവാസിയുടെ തിരോധാനം,ഖത്തറിലെ ഇന്ത്യൻ എംബസി ഇടപെടുന്നു 

February 15, 2021

February 15, 2021

അൻവർ പാലേരി, ന്യൂസ്‌റൂം സെൻട്രൽ ഡെസ്ക്

ദോഹ : കഴിഞ്ഞ ശനിയാഴ്ച നാദാപുരം തൂണേരിയിലെ മുടവന്തേരിയിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഖത്തറിലെ ഇന്ത്യൻ എംബസി നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയിലെ ഫാസ്റ്റ് സെക്രട്ടറി ഇന്ന് അഹമ്മദിന്റെ സഹോദരങ്ങളുമായി സംസാരിച്ചു. സംഭവത്തിന്റെ മുഴുവൻ വിവരങ്ങളും ഇന്ത്യൻ എംബസി ഖത്തർ ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.  

ഇതിനിടെ,അഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇന്ന് നാദാപുരത്ത് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധ ധർണ സംഘടിപ്പിച്ചു.അതേസമയം,ഖത്തറിലുള്ള ഹലീം എന്ന ആളും മറ്റു ചിലരും ചേർന്ന് വിദേശത്തെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അഹമ്മദിന്റെ ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നതെന്നാണ് വിവരം.അതുകൊണ്ടു തന്നെ കേരളത്തിലെ സൈബർ സെൽ വഴി ഇതിന്റെ ഉറവിടം കണ്ടെത്തുന്നതിന് സാങ്കേതിക തടസ്സം നേരിടുന്നുണ്ട്.ഖത്തർ പോലീസിന്റെ സഹകരണം ലഭിച്ചാൽ മാത്രമേ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്നാണ് നിഗമനം.

ഖത്തറിലെ സൾഫർ കെമിക്കൽസ് കമ്പനിയുടെ ചെയർമാനും തൂണേരി  മുടവന്തേരി സ്വദേശിയുമായ എം.ടി.കെ. അഹമ്മദിനെ ശനിയാഴ്ച രാവിലെയാണ് 5.20 ഓടെയാണ് മുടവന്തേരിയിലെ വീട്ടിൽ നിന്ന്  പള്ളിയിലേക്ക് പോകുന്ന വഴിയിൽ സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി കാറിൽ തട്ടിക്കൊണ്ടു പോയത്.സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇവർ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് പോലീസ് അറിയിച്ചത്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News