Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

September 07, 2021

September 07, 2021

കുവൈത്ത് സിറ്റി : ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ചും നേരിട്ടുള്ള  വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു.. വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം കഴിഞ്ഞ മാസം ആദ്യം പ്രഖ്യാപിച്ചെങ്കിലും സമയ പരിധി തീരുമാനിച്ചിരുന്നില്ല.ചൊവ്വ,വ്യാഴം ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും ബുധൻ,വെള്ളി,തിങ്കൾ ദിവസങ്ങളിൽ കോഴിക്കോട്ടു നിന്നും സർവീസുകൾ ഉണ്ട്.

കോവിഡ് -19 ന്റെ രണ്ടാം തരംഗ വ്യാപനത്തിന് ശേഷം ഇന്ത്യയിലേക്കും മറ്റ് പല രാജ്യങ്ങളിലേക്കുമുള്ള വിമാനങ്ങള്‍ കുവൈറ്റ് നിര്‍ത്തിവച്ചിരുന്നു. ഞായറാഴ്ച ഈജിപ്തുമായി നേരിട്ടുള്ള വിമാന സര്‍വീസ് കുവൈത്ത് പുനരാരംഭിച്ചിരുന്നു.

2021-2022 സീസണില്‍ കായിക പ്രേമികളെയും സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുമെന്നും കുവൈറ്റ് മന്ത്രിസഭ പ്രഖ്യാപിച്ചു. അതേസമയം വാക്സിനേഷന്‍ ചെയ്ത ആരാധകരെ മാത്രമേ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ എന്ന് സെന്റര്‍ ഫോര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ട്വിറ്ററില്‍ അറിയിച്ചു.


Latest Related News