Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കഴിഞ്ഞ ദിവസം നിര്യാതനായ ഇൻകാസ് പ്രവർത്തകൻ ഫഹദിനെ തൃശൂർ ജില്ലാകമ്മറ്റി അനുസ്മരിച്ചു

January 11, 2023

January 11, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :അകാലത്തിൽ വിട പറഞ്ഞ ഖത്തർ ഇൻകാസ് പ്രവർത്തകൻ ഫഹദ് ചാലിനെ സഹപ്രവർത്തകർ അനുസ്മരിച്ചു. ഖത്തർ ഇൻകാസ് തൃശൂർ ജില്ലാ കമ്മറ്റി യുടെയും യൂത്ത് വിംഗ് തൃശൂർ ജില്ലാ കമ്മറ്റി യുടെയും സംയുക്ത നേതൃത്വത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ നേതാക്കളും സഹപ്രവർത്തകരും അകാലത്തിൽ വിടപറഞ്ഞ സുഹൃത്തിനെ അനുസ്മരിച്ചു. യൂത്ത് വിംഗ് പ്രഥമ സംസ്ഥാന പ്രസിഡന്റ്‌, കോൺഗ്രസ്‌ സോഷ്യൽ മീഡിയ ഓവർസീസ് കോർഡിനേറ്റർ, ഖത്തർ ഇൻകാസ് തൃശൂർ ജില്ലാ നിർവാഹക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്ന ചാവക്കാട് സ്വദേശിയായ ഫഹദ് കഴിഞ്ഞ ദിവസമാണ് നാട്ടിൽ നിര്യാതനായത്.

ഇൻകാസ് യൂത്ത് വിംഗ് ഖത്തറിൽ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ, മികച്ച സംഘടകനും,തികഞ്ഞ മതേതരവാദിയും,
നിലപാടുകളിൽ അടിയുറച്ചു നിലകൊണ്ട കറകളഞ്ഞ കോൺഗ്രസ് പ്രവർത്തകനുമായ ഫഹദിന്റെ അപ്രതീക്ഷിത  വിയോഗം ഖത്തർ ഇൻകസിനും, കോൺഗ്രസ്‌ പാർട്ടിക്കും തീരാ നഷ്ടമാണെന്ന് ചടങ്ങിൽ സംസാരിച്ച മുതിർന്ന ഇൻകാസ് നേതാവ്  ജോപ്പച്ചൻ തെക്കേകൂറ്റ് പറഞ്ഞു.ഷെറട്ടൻ ഷാനവാസ്‌,അഹദ് മുബാറക്, ഡേവിസ് എടശ്ശേരി,ഷിബു കല്ലറ,
യു. എം. സുരേഷ്, സർജിത് കെ. വി,ഹമീദ്..കെ.എ,
പ്രേംജിത്. കെ. വി,നാസർ കറുകപടം,ഷമീർ പൊന്നൂരാൻ,നിയാസ് കണ്ണൂർ,അഷറഫ് മലപ്പുറം,നജു ചക്കര, ശിഹാബ് നരണിപ്പുഴ, നെവിൻ കുര്യൻ, നൗഫൽ കട്ടുപ്പാറ,നിസ്സാം ചക്കര, പി. വൈ. യൂനെസ്, ഉല്ലാസ്, അഷറഫ്, നിയാസ്, നജീബ്, പ്രജീഷ്, ജോയ് പോച്ചുവിള,ദിജേഷ്, നിഷാദ്,ഐജോ ജോൺ, യു. എം. ബാബു, മഞ്ജു നാഥ്,ഷഹീം മേപ്പാട്ട്, അനീസ്, ആക്രം, ലിംസൺ, സി. എം. സുരേഷ് തുടങ്ങിയവർ ഫഹദിനെ അനുസ്മരിച്ചു.

ഹനീഫ ചാവക്കാട് സ്വാഗതം പറഞ്ഞ യോഗത്തിൽ ജിഷ ജോർജ് നന്ദി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News