ദോഹ : ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ പ്രസിഡൻ്റായി പി.ആർ. ദിജേഷിനെയും, ജനറൽ സെക്രട്ടറിയായി ഷിജു കുര്യാക്കോസിനെയും, ട്രഷററായി ബിനീഷ് കെ. അഷറഫിനെയും തിരഞ്ഞെടുത്തു. ഐ.സി.സി ഹാളിൽ നടന്ന ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് എം സി താജുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഷെമീർ പുന്നൂരാൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി ആർ ദിജേഷ് കഴിഞ്ഞ രണ്ട് വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കെ വി ബോബൻ (രക്ഷാധികാരി), ഡേവിസ് ഇടശ്ശേരി (ഉപദേശക സമിതി ചെയർമാൻ), നവാസ് അലി, സൈനുദ്ദീൻ സക്കറിയ, പി.ടി. മനോജ്, അർഷാദ് മുച്ചേത്ത് (ഉപദേശക സമിതി അംഗങ്ങൾ), ഷിജോ തങ്കച്ചൻ (സീനിയർ വൈസ് പ്രസിഡന്റ്), പി ആർ രാമചന്ദ്രൻ, ഷാജി എൻ ഹമീദ്, ഷെമീം ഹൈദ്രോസ് (വൈസ് പ്രസിഡൻ്റുമാർ), ബിനു പീറ്റർ (മീഡിയ സെക്രട്ടറി), ആന്റു തോമസ് (വെൽഫയർ സെക്രട്ടറി), അൻഷാദ് ആലുവ (സ്പോർട്സ് സെക്രട്ടറി), ബിജു എസ് നായർ (കൾച്ചറൽ സെക്രട്ടറി), ഡാൻ തോമസ്, പ്രശാന്ത് ശശിധരൻ, അനിത അഷറഫ്, റെനിഷ് കെ ഫെലിക്സ്, ബെൻസൺ ചാണ്ടി (സെക്രട്ടറിമാർ), നാദിർഷ എം പി, അലി കെ എ, ഒ എം അബൂബക്കർ, ബിനോജ് ബാബു, നിയാസ് അബ്ദുൾ റഹ്മാൻ, എൽദോ സി ജോയ്, രാഹുൽ കെ എസ്, ജ്യോതിസ് ജോർജ്ജ്, നിഷാദ് റഹിം, ജയ രാമചന്ദ്രൻ, നിയാസ് ബക്കർ, ജോസഫ് ജോർജ്, അജ്മൽ കെ എം (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ .
യൂത്ത് വിംഗ് ജില്ലാ പ്രസിഡൻ്റായി മുഹമ്മദ് നബീലിനെയും, ജനറൽ സെക്രട്ടറിയായി അശ്വിൻ ആർ കൃഷ്ണയെയും, ട്രഷററായി ബേസിൽ തമ്പിയെയും തിരഞ്ഞെടുത്തു.
ഐ.സി.സി പ്രസിഡന്റ് ഏ പി മണികണ്ഠൻ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ വി ബോബൻ, ഐ.സി.സി സെക്രട്ടറി അബ്രഹാം കെ ജോസഫ്, സെൻട്രൽ കമ്മിറ്റി രക്ഷാധികാരി കെ കെ ഉസ്മാൻ, ട്രഷറർ ഈപ്പൻ തോമസ്, വൈസ് പ്രസിഡന്റ് വിഎസ് അബ്ദുൾ റഹ്മാൻ, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, എറണാകുളം ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി അഷറഫ് നന്നംമുക്ക്, ഡേവിസ് ഇടശ്ശേരി, യൂത്ത് വിംഗ് സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് ദീപക് സി.ജി, വനിതാ വിംഗ് പ്രസിഡൻ്റ് സിനിൽ ജോർജ്ജ് തുടങ്ങിയവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഡ്വ :മഞ്ജുഷ ശ്രീജിത്ത് സ്വാഗതവും, യൂത്ത് വിംഗ് സെൻട്രൽ കമ്മിറ്റി ട്രഷറർ റിഷാദ് മൊയ്തീൻ നന്ദിയും പറഞ്ഞു.പുതിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെയും, വനിതാ വിംഗ് , യൂത്ത് വിംഗ് ഭാരവാഹികളെയും യോഗത്തിൽ ആദരിച്ചു.
സെൻട്രൽ കമ്മറ്റി ഭാരവാഹികളും, വിവിധ ജില്ലാ ഭാരവാഹികളും, വിവിധ നിയോജകമണ്ഡലം ഭാരവാഹികളും, പ്രവർത്തകരും ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F