Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
'ഹൃദയരാഗങ്ങൾ' സീസൺ 6 മാർച്ച് 10 ന് ദോഹയിൽ

February 16, 2023

February 16, 2023

അൻവർ പാലേരി 
ദോഹ : ഖത്തറിലെ സംഗീതാസ്വാദകർക്ക് എന്നും വേറിട്ട അനുഭവം സമ്മാനിക്കുന്ന ഹൃദയരാഗങ്ങളുടെ ആറാം പതിപ്പ് മാർച്ച് 10 ന് ദോഹയിലെ റീജൻസി ഹാളിൽ നടക്കും .ചന്ദ്രകല ആർട്സും റേഡിയോ സുനോയും ചേർന്നൊരുക്കുന്ന സംഗീതവിരുന്നിൽ ഇത്തവണ ഭാസ്കരൻ മാസ്റ്റർ എഴുതിയ ഗാനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് .

പാട്ടിൻറെ പാലാഴി എന്ന് പേരിട്ടിരിക്കുന്ന ഈ സീസണിൽ മധുബാലകൃഷ്‌ണൻ ,നിഷാദ് ,രവിശങ്കർ ,മനീഷ ,സുമി അരവിന്ദ് ,ചിത്ര അരുൺ  എന്നിവർ ഗായകരായെത്തും .നിർമ്മാതാവും സിനിമാതാരവുമായ ചന്ദ്രമോഹൻ പിള്ള  കോർഡിനേറ്ററാകുന്ന പരിപാടി സംവിധാനം ചെയ്യുന്നത് ജി.അശോക് കുമാറാണ് .
ഹൃദയരാഗങ്ങൾ സീസൺ 6 ൻറെ പോസ്റ്റർ ലോഞ്ച് ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഓഫീസിൽ നടന്നു .ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് വൈസ് ചെയർമാൻ സതീഷ് ജി പിള്ള ,കോ ഫൗണ്ടർ & മാനേജിങ് ഡയറക്ടർ അമീർ അലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ടിക്കറ്റുകൾ ക്യൂ ടിക്കറ്റ്സ്സി പ്ലാറ്റ്‌ഫോമിൽ നിന്നും വാങ്ങാൻ കഴിയും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News