Breaking News
കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി |
ഇനിയും ബൂസ്റ്റർ ഡോസ് എടുത്തില്ലേ?എങ്ങനെ ലഭിക്കുമെന്നറിയാം

January 07, 2022

January 07, 2022

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ അർഹരായ മുഴുവൻ ആളുകളും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.എന്നാൽ ആരൊക്കെയാണ് ബൂസ്റ്റർ ഡോസ് ലഭിക്കാൻ യോഗ്യരെന്നും ഇതിനായി എവിടെ ബന്ധപ്പെടണം എന്നതടക്കമുള്ള നിരവധി സംശയങ്ങൾ ഇപ്പോഴും പലരും പങ്കുവെക്കുന്നുണ്ട്.ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക-

ഖത്തറിൽ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ  

രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് എട്ടു മാസം പിന്നിട്ടിരിക്കണം. 

അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള,രോഗപ്രതിരോധ ശേഷി കുറഞ്ഞവരും കോവിഡ് അപകട സാധ്യത വർധിപ്പിക്കുന്ന വിട്ടുമാറാത്ത രോഗാവസ്ഥ ഉള്ളവർക്കുമാണ് ഈ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്.

എങ്ങനെ ലഭിക്കും ?

ബൂസ്റ്റർ ഡോസ് അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വിളിക്കുക-

40277077
33253128

55193240

അതേസമയം,ലഭ്യമായ വിവരമനുസരിച്ച് അപ്പോയിന്മെന്റ് ഇല്ലാതെ ഉംസലാൽ ഹെൽത്ത് സെന്ററിൽ നേരിട്ട് പോയ പലർക്കും ബൂസ്റ്റർ ഡോസ് ലഭിച്ചിട്ടുണ്ട്. 

മോഡേണ വാക്സിൻ ആവശ്യമുള്ളവർക്ക് ശനി, തിങ്കൾ ദിവസങ്ങളിൽ മാത്രമാണ് നിലവിൽ ലഭിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News