Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സൗദിയിൽ വീടിന് തീപിടിച്ച് കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു

April 23, 2022

April 23, 2022

റിയാദ്: സൗദി അറേബ്യയിലെ ഖത്തീഫിന് സമീപം വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ വെന്തു മരിച്ചു. ഖത്തീഫിന് സമീപം സ്വഫയിലാണ് അപകടമുണ്ടായത്..പിതാവും മാതാവും യുവാവും യുവതിയുമുള്‍പ്പെടെ നാല് പേരാണ് മരിച്ചത്.ഓടിയെത്തിയ അയൽവാസികളും നാട്ടുകാരും കുടുംബത്തെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല.
വീട്ടിലെ ഒരു മുറിയില്‍ മാത്രമാണ് തീ പടര്‍ന്നു പിടിച്ചത്.ജനല്‍ വഴി അകത്ത് കടക്കാന്‍ അയല്‍വാസികള്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. ജനലിന് പുറത്ത് ഇരുമ്പ് ഗ്രില്‍ സ്ഥാപിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായത്.

സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തു. കുടുംബം കിടന്നുറങ്ങിയ മുറി പെട്രോളൊഴിച്ച് ആരോ കത്തിക്കുകയായിരുന്നുവെന്ന്് വ്യക്തമായിട്ടുണ്ട്. കുടുംബത്തിലെ മറ്റൊരു യുവാവിനെ അന്വേഷണ വിധേയമായി സൗദി സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News