Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഗൾഫിൽ നാളെ റമദാൻ വ്രതാരംഭം,സൗദിയിൽ മാസപ്പിറവി ദൃശ്യമായി 

April 23, 2020

April 23, 2020

ദോഹ : ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ(ഏപ്രിൽ 24,വെള്ളി)  റമദാൻ വ്രതത്തിന് തുടക്കമാവും. സൗദി അറേബ്യയിലെ ഹോത്താ സുദൈർ,തുമൈർ പ്രവിശ്യകളിൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോർട്ടും റോയൽ കോർട്ടും ഔദ്യോഗികമായി പ്രഖ്യാപിച്ചു.നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖത്തർ മതകാര്യ മന്ത്രാലയവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതനുസരിച്ച് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭത്തിന് നാളെ തുടക്കമാകും. അതെ സമയം ഒമാനില്‍ മാസപ്പിറവി കാണാത്തതിനെ തുടർന്ന് ശഅ്ബാൻ 30 പൂർത്തികരിച്ച് ശനിയാഴ്ച മുതൽ റമദാൻ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.  

അതേസമയം,കേരളത്തിലും നാളെ റമദാൻ ഒന്നായിരിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.       


Latest Related News