Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ആദ്യം പോയി സ്പെല്ലിംഗ് പഠിച്ചിട്ടു വരൂ,എന്നിട്ടുമതി ഖത്തർ എയർവെയ്‌സ് ബഹിഷ്കരിക്കലെന്ന് മറുപടി

June 07, 2022

June 07, 2022

കൊൽക്കത്ത :ഖത്തർ എയർവെയ്‌സ് ബഹിഷ്കരിക്കാൻ ഹാഷ്ടാഗുമായി ട്വിറ്ററിൽ എത്തിയവർക്ക് പരിഹാസത്തോടെയുള്ള മറുപടിയുമായി നിരവധി പേർ രംഗത്ത്.  ട്വിറ്ററില്‍ ട്രെന്‍ഡിങായി മാറിയ 'ബോയ്കോട്ട് ഖത്തര്‍ എയര്‍വെയ്സ്' പോസ്റ്റുകൾക്ക് താഴെ ഹാഷ്ടാഗിലെ തെറ്റ് ചൂണ്ടിക്കാട്ടിയാണ് പലരും മറുപടിയുമായി രംഗത്തെത്തിയത്.

ബി.ജെ.പി വക്താവ് നൂപുര ശര്‍മയുടെ പ്രസ്താവനയെ ഖത്തര്‍ അപലപിച്ചതിന് പിന്നാലെയാണ് 'ബോയ്കോട്ട് ഖത്തര്‍ എയര്‍വെയ്സ്' ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചത്. സംഘപരിവാര്‍ അനുകൂലികളാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇതിലും ചിലര്‍ക്ക് തെറ്റുകള്‍ പറ്റിയതാണ് പരിഹാസത്തിന് ഇടയാക്കിയത്.  Boycott എന്നതിന് ' Bycott' എന്നാണ് പ്രതിഷേധക്കാര്‍ എഴുതിയിരിക്കുന്നത്.

 

സ്‌പെല്ലിംഗ് മിസ്റ്റേക്ക് ഉള്ള ഹാഷ്ടാഗുമായി രംഗത്തെത്തിയവരാണ് പ്രതിഷേധിക്കാന്‍ നടക്കുന്നതെന്ന പരിഹാസമാണ് മറ്റുള്ളവര്‍ ഉയര്‍ത്തുന്നത്. 'ബോയ്കോട്ടി'ന്റെ സ്പെല്ലിങ് പോലും എഴുതാന്‍ അറിയാത്തവരാണ് ബഹിഷ്കരിക്കാന്‍ നടക്കുന്നതെന്ന റീട്വീറ്റുകളും നിറയുന്നുണ്ട്.

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ബഹിഷ്‌ക്കരിക്കാൻ ഇന്ത്യയിലെ ഹിന്ദു വലതുപക്ഷ പ്രവണത! ഈ മതഭ്രാന്തന്മാന്മാര്‍ ഫുട്‌ബോള്‍ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനുമുമ്പ്, ഫുട്‌ബോള്‍ എങ്ങനെ കളിക്കണമെന്ന് പഠിക്കേണ്ടതുണ്ട്' എന്നാണ് മറ്റൊരു പരിഹാസ ട്വീറ്റ്.

ഖത്തറിന്റെ നിലപാടിനെതിരെ പരസ്യ പ്രതികരണവുമായി നിരവധി സംഘപരിവാര്‍ അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News