Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പുതുക്കിയ ഹ്രസ്വകാല പാർക്കിങ് നിരക്കുകൾ നിലവിൽ വന്നു

July 21, 2023

July 21, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ദോഹ  ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ  (എച്ച്ഐഎ) കുറഞ്ഞ സമയത്തേക്കുള്ള പാർക്കിങ് നിരക്കുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് ഒരു മണിക്കൂർ സമയത്തേക്ക് 15 റിയാലായിരിക്കും പാർക്കിങ് നിരക്ക്.8 മണിക്കൂർ വരെ ഓരോ മണിക്കൂറിനും ഈ നിരക്ക് ബാധകമായിരിക്കും.എട്ട് മണിക്കൂർ കഴിഞ്ഞാൽ പ്രതിദിന നിരക്കായ 145 റിയാൽ നൽകേണ്ടിവരും.

പ്രീ-ബുക്കിംഗ് ഉപഭോക്താക്കൾക്ക് മാത്രം ലഭ്യമാവുന്ന പ്രതിവാര പാർക്കിങ് നിരക്ക് 725 ഖത്തർ റിയാലാണ്...പാസഞ്ചർ ടെർമിനലിന്റെ ഇരുവശത്തുമായാണ് ഹ്രസ്വകാല പാർക്കിംഗിന് സൗകര്യമുള്ളത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News