Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ലോകകപ്പിനും ഏഷ്യൻ ഗെയിംസിനും ശേഷം ഖത്തർ ലക്ഷ്യമാക്കുന്നത് ഒളിമ്പിക്‌സ്,ഹസൻ അൽ തവാദി നയം വ്യക്തമാക്കുന്നു

September 20, 2022

September 20, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഫിഫ ലോകകപ്പിനു ശേഷം,ഖത്തർ നിരവധി രാജ്യാന്തര കായികമേളകൾക്ക്  ആതിഥ്യം  വഹിക്കുമെന്നും   ഒളിമ്പിക്‌സിനായി വീണ്ടും ബിഡ് സമർപ്പിക്കാൻ  പദ്ധതിയിടുമെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്‌സി) സെക്രട്ടറി ജനറൽ ഹസ്സൻ അൽ തവാദി പറഞ്ഞു.ന്യൂയോർക്കിൽ  കോൺകോർഡിയ വാർഷിക ഉച്ചകോടിയിൽ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ  സ്പോർട്സ് മാധ്യമപ്രവർത്തകനായ രശ്മിൻ ചൗധരിയുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“2022ന് ശേഷം നിരവധി പ്രധാന കായിക മത്സരങ്ങൾ സംഘടിപ്പിക്കും. 2030 ലെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതോടൊപ്പം 2023 ലെ ഏഷ്യൻ ഫുട്ബോൾ കപ്പ് കപ്പ് ഖത്തറിൽ നടത്താനുള്ള താൽപര്യവും ഞങ്ങൾ അറിയിച്ചിട്ടുണ്ട്.ഒളിമ്പിക്‌സിനായി  ഞങ്ങൾ വീണ്ടും ബിഡ് സമർപ്പിക്കാൻ പോവുകയാണ്.വരാനിരിക്കുന്ന ലോകകപ്പ് ഒരു യഥാർത്ഥ ആഗോള ഇവന്റാക്കി മാറ്റി ഖത്തർ ചരിത്രം സൃഷ്ടിക്കും" അൽ-തവാദി പറഞ്ഞു.

രാജ്യത്തെ തൊഴിൽ പരിഷ്കാരങ്ങളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് ഖത്തർ ഇതിനകം തന്നെ  പാരമ്പര്യം നിലനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിക്രൂട്ട്‌മെന്റിനായി തൊഴിലാളികളിൽ നിന്ന് ഈടാക്കുന്ന തുക  തിരികെ നൽകാൻ ഞങ്ങൾ എല്ലാ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കും നിർദേശം നൽകിക്കഴിഞ്ഞു.ഏകദേശം 28 മില്യൺ ഡോളറാണ് ഇത്തരത്തിൽ തിരികെനൽകേണ്ടിയിരുന്നത്.ഇതിൽ 23 മില്യൺ ഡോളർ ഇതിനകം തൊഴിലാളികൾക്ക് തിരികെ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിന് ശേഷം മിക്ക സ്റ്റേഡിയങ്ങളുടെയും ശേഷി 40,000 ൽ നിന്ന് 20,000 സീറ്റുകളായി കുറക്കുമെന്നും അൽ തവാദി പറഞ്ഞു.

“ലോകകപ്പിന് ശേഷം   രാജ്യത്തെ  ഏറ്റവും വലിയ സ്റ്റേഡിയമായ ലുസൈൽ സ്റ്റേഡിയം ഒരു സ്റ്റേഡിയം മാത്രമായിരിക്കില്ല.മറ്റാവശ്യങ്ങൾക്കായി സ്റ്റേഡിയം ഉപയോഗിക്കും.കണ്ടയിനറുകൾ കൊണ്ട് നിർമിച്ച കണ്ടയിനർ സ്റ്റേഡിയം വേർപെടുത്തി ലോകകപ്പിന്റെ സുസ്ഥിരതയ്ക്കും പാരമ്പര്യത്തിനും വലിയ സംഭാവനയായി മാറുന്ന തരത്തിൽ ഉപയോഗപ്പെടുത്തും."അദ്ദേഹം കൂട്ടിച്ചേർത്തു.

(അവലംബം : ജോസഫ് വർഗീസ്,ഗൾഫ് ടൈംസ്)

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News