Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഈദ് അവധി ദിനങ്ങളില്‍ ദോഹ വിമാനത്താവളത്തില്‍ തിരക്കേറും, യാത്രക്കാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

April 19, 2023

April 19, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് വിമാന യാത്രികരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. മെയ് 1 വരെയുള്ള ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് 60 മിനിറ്റ് വരെയായിരിക്കും വിമാനത്താവളത്തില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിക്കുക. തുടര്‍ന്നുവരുന്ന സമയത്തിന് സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിംഗ് നിരക്ക് നല്‍കേണ്ടിവരും. ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് വിമാനത്താവളത്തിലെത്തുന്നവര്‍ ഹ്രസ്വകാല പാര്‍ക്കിംഗ് സൗകര്യം പരിഗണിക്കണം. യാത്രക്കാര്‍ക്ക് ടാക്‌സി, ബസ്, മെട്രോ എന്നിങ്ങനെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് യാത്ര സുഗമമമാക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈദുല്‍ ഫിത്വര്‍ അവധിയോടനുബന്ധിച്ച് വിമാനയാത്രികര്‍ക്ക് 4 മണിക്കൂര്‍ മുന്നേ ചെക്ക്-ഇന്‍ ചെയ്യാനുള്ള സൗകര്യമരുക്കും. 18 വയസ്സിന് മുകളില്‍ പ്രായമുള്ള യാത്രികര്‍ക്ക് ഈ ഗേറ്റ് സംവിധാനം ഉപയോഗിക്കാം. വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുന്‍പ് ചെക്ക് ഇന്‍ സംവിധാനം അവസാനിക്കും. പുറപ്പെടുന്നതിന് 20 മിനിറ്റ് മുന്‍പ് ബോര്‍ഡിംഗ് ഗേറ്റുകള്‍ അടക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News