Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഹാജിമാർ ഇന്ന് രാത്രി മിനായിലേക്ക്,വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാവും

June 25, 2023

June 25, 2023

ന്യൂസ്‌റൂം ബ്യുറോ
മക്ക : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. ഹാജിമാർ മക്കയിലെ താമസ സ്ഥലത്തു നിന്നും ഞായറാഴ്ച രാത്രിയോടെ ഹജ്ജ് കർമങ്ങൾക്കായി മിനായിലേക്ക് പുറപ്പെടും. ഇന്ത്യയിൽ നിന്നുള്ള ഒന്നേ മുക്കാൽ ലക്ഷം പേരടക്കം 20 ലക്ഷത്തിലേറെ ഹാജിമാരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുക്കുക. ചൊവ്വാഴ്ചയാണ് അറഫാ സംഗമം.

ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ എഴുന്നൂറോളം ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ ഒന്നേ മുക്കാൽ ലക്ഷം ഇന്ത്യൻ ഹാജിമാർ രാത്രിയോടെ മിനായിലെത്തും. ബസിലാണിവർ മിനായിലെത്തുക. മിനായിൽ ഇന്ത്യൻ ഹാജിമാർക്കുള്ള തമ്പുകൾ സജ്ജമായിട്ടുണ്ട്. നാളെ എല്ലാ ഹാജിമാരും മിനായിലെത്തുന്നതോടെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകും. നാളെ രാപ്പകൽ ഹാജിമാർ മിനായിൽ പ്രാർഥനകളോടെ കഴിച്ചു കൂട്ടും.

കേരളത്തിൽ നിന്നും ഇത്തവണ 11252 ഹാജിമാരാണ് ഹജ്ജിനുള്ളത്. ഇതിൽ 4232 പുരുഷൻ മാറും 6899 സ്ത്രീകളുമാണ്. മുഴുവൻ ഹാജിമാരും തിങ്കാളാഴ്ച അർധ രാത്രിയോടെ അറഫയിലേക്ക് നീങ്ങും. ചൊവ്വാഴ്ചയാണ് ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫാ സംഗമം.
ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/B5cRGSkveuO5fUeQTErqlq


Latest Related News