Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
അൽ ജസീറ റിപ്പോർട്ടറുടെ വധം,അന്വേഷണ റിപ്പോർട്ട് ഖത്തറിന് കൈമാറിയതായി ഇസ്രായേൽ പത്രം

May 12, 2022

May 12, 2022

ദോഹ : ജെനിൻ അഭയാർത്ഥി ക്യാമ്പിൽ അൽ ജസീറ റിപ്പോർട്ടർ  ഷിറീൻ അബു അക്ലേ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രായേൽ സൈന്യം നടത്തുന്ന  അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഖത്തറിന് കൈമാറിയതായി ഇസ്രായേൽ പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.അബു അക്ലേയെ ഇസ്രയേൽ സൈന്യം വെടിവച്ചതല്ലെന്നും ഫലസ്തീൻ തീവ്രവാദികളുടെ വെടിയേറ്റാണ് റിപ്പോർട്ടർ കൊല്ലപ്പെട്ടതെന്ന  ഇസ്രായേൽ വിലയിരുത്തൽ ഉൾപ്പെടെയുള്ള  പ്രാഥമിക കണ്ടെത്തലുകൾ ബുധനാഴ്ച ഖത്തറിന് കൈമാറിയതായാണ് റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് ഫലസ്തീൻ അതോറിറ്റിക്കും യു.എസിനും അയക്കുമെന്ന് പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് ബുധനാഴ്ച പ്രഖ്യാപിച്ചു.
അതേസമയം,സംഭവം നടക്കുമ്പോൾ പ്രദേശത്ത് തോക്കുധാരികളായ ഫലസ്തീനികൾ ഉണ്ടായിരുന്നില്ലെന്ന് അൽ ജസീറ റിപ്പോർട്ടറായ അൽ സമൂദി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

അധിനിവേശ വെസ്റ്റ്ബാങ്ക് പട്ടണമായ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡ് റിപ്പോർട്ട്  ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസമാണ് 51 കാരിയായ ഷിറീൻ അബു അക്ലേ  ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്.ഫലസ്തീനിയൻ പത്രപ്രവർത്തകൻ അലി അൽ-സമൂദിക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News