Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റ് : 'ഗ്രാൻഡ് ഗോൾഡ് കപ്പ്' ഭാഗ്യശാലികളെ തെരെഞ്ഞെടുത്തു

January 16, 2023

January 16, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ഖത്തറിലെ പ്രമുഖ റീട്ടെയ്ൽ വ്യാപാര ശൃഖലയായ ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റ് ഖത്തർ ലോകകപ്പിന്റെ ഭാഗമായി ഉപഭോക്താകൾക്കായിഏർപ്പെടുത്തിയ മെഗാ പ്രൊമോഷനായ 2 കിലോഗ്രാം ഗ്രാൻഡ് ഗോൾഡ് കപ്പ് നറുക്കെടുപ്പിലെ  ഭാഗ്യശാലികളെ പ്രഖ്യാപിച്ചു.

ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപ്പർമാർകറ്റിൽ നടന്ന നറുക്കെടുപ്പിൽ വിജയികളായ   ഭാഗ്യ ശാലികൾക്ക് 1000  ഗ്രാം ഗോൾഡ് കപ്പ്, 300 ഗ്രാം ഗോൾഡ് കപ്പ്,200  ഗ്രാം  ഗോൾഡ് കപ്പ് ഓരോരുത്തർക്ക് വീതവും,100 ഗ്രാം ഗോൾഡ് കപ്പ് 5 പേർക്കുമാണ്  സമ്മാനമായി നൽകുന്നത്.

കഴിഞ്ഞഒക്ടോബർ 10 മുതൽ 2023 ജനുവരി 11 വരെയുള്ള കാലയളവിലെ മെഗാ പ്രൊമോഷനിൽ ഗ്രാൻഡ് ഔട്ലെറ്റുകളിൽ  നിന്നും 50 റിയലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിച്ച റാഫിൾ കൂപ്പണുകളുടെ നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ തെരെഞ്ഞെടുത്തത്.
ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പർ ഖത്തർ ഒരുക്കിയ മെഗാ പ്രൊമോഷൻ ആയ LET'S FOOTBALL QATAR 2022 വൻ വിജയമാക്കിയ ഉപഭോക്താക്കൾക്ക്‌ നന്ദി രേഖപെടുത്തുന്നതായി മാനേജ്‌മന്റ് വൃത്തങ്ങൾ അറിയിച്ചു . വിജയികൾക്കുള്ള സമ്മാന വിതരണം അടുത്ത ആഴ്ചകളിൽ നടക്കുമെന്ന് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News