Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
വിലക്കയറ്റത്തിന് പുറമെ ഇന്ധന വിലയും പ്രവാസികളെ പൊള്ളിക്കും,നാളെ മുതൽ യു.എ.ഇയിലും വില കൂടും

January 31, 2023

January 31, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് / ദോഹ : ഉക്രൈനിലെ യുദ്ധവും ആഗോള സാമ്പത്തിക മാന്ദ്യവുമുണ്ടാക്കിയ വിലക്കയറ്റത്തിന് പുറമെ ഇന്ധനവിലയിലെ വർധനവും പ്രവാസികൾക്ക് തിരിച്ചടിയായേക്കുമെന്ന് സൂചന.നിലവിൽ ഖത്തറിൽ ഉൾപെടെ ആവശ്യ സാധനങ്ങൾക്ക് വലിയ തോതിലുള്ള വിലക്കയറ്റമുണ്ടായിട്ടുണ്ട്.ജീവിതത്തതിന്റെ സർവ മേഖലകളിലും ഇത് പ്രകടമാണ്.ഇതിന് പുറമെ,നേരിയ തോതിലാണെങ്കിലും ഇന്ധനവിലയിലുണ്ടാവുന്ന വർധനവും പ്രവാസികൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

പുതിയ റിപ്പോർട്ട് അനുസരിച്ച്,ഖത്തറിന് പുറമെ യു എ ഇയിലും  ഇന്ധന വിലകൂടും. ഫെബ്രുവരി ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.05 ദിര്‍ഹം വില വരും.ജനുവരിയില്‍ 2.78 ദിര്‍ഹമായിരുന്നു നിരക്ക്.

സ്‌പെഷ്യല്‍ 95 പെട്രോളിന് 2 .93 ദിര്‍ഹം ഈടാക്കും. ജനുവരിയില്‍ 2.67 ദിര്‍ഹം. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.59 ദിര്‍ഹം ആയിരുന്നത് നാളെ മുതൽ 2.86 ദിര്‍ഹമായിരിക്കും. ജനുവരിയിലെ 3.29 ദിര്‍ഹത്തെ അപേക്ഷിച്ച്‌ ഡീസല്‍ ലിറ്ററിന് 3.38 ദിര്‍ഹം ആയിരിക്കും വില.

ഖത്തറിലും പ്രീമിയം ഗ്രേഡ് പെട്രോൾ ലിറ്ററിന് 5 ദിർഹത്തിന്റെ വർധനവുണ്ടാവും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News