Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ആരോഗ്യ മേഖലയിലെ ഫോബ്‌സ് റാങ്കിങ്,ഖത്തർ ആരോഗ്യ മന്ത്രിയും നസീം അൽ റബീഹ് മാനേജിങ് ഡയറക്റ്റർ ഉൾപടെ ഖത്തറിൽ നിന്നുള്ള നാലുപേർ പട്ടികയിൽ

March 14, 2023

March 14, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ആരോഗ്യ മേഖലയിൽ സ്വാധീനം ഉറപ്പിച്ച 100 പേരുടെ റാങ്കിങ് പട്ടികയിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി ഉൾപെടെ ഖത്തറിൽ നിന്നുള്ള നാലു പേർ ഇടം പിടിച്ചു..മിഡിലീസ്റ്റിലെ ഫോബ്‌സ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ് ഡോ. ഹനാന്‍ അല്‍ കുവാരി.അതേസമയം,

ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണ മേഖലയിലെ നിക്ഷേപകര്‍ എന്നിങ്ങനെ മിഡിലീസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ആരോഗ്യരംഗത്തെ പ്രവര്‍ത്തകരില്‍ നിന്നും തയ്യാറാക്കിയ പട്ടികയിലാണ് ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി മൂന്നാം സ്ഥാനത്തെത്തിയത്. ഏറ്റവും ശക്തരായ ബിനിസ്സ് വനിതകളില്‍ 100 പേരുടെ ഫോബ്‌സ് റാങ്കിംഗില്‍ എട്ടാം സ്ഥാനത്തായിരുന്നു ഡോ. ഹനാന്‍ അല്‍ കുവാരി. 1996ല്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്ന ഡോ. ഹനാന്‍ അല്‍ കുവാരി 2007ലാണ് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്.

44 എന്‍ട്രികളുമായി യുണൈറ്റഡ് എമിറേറ്റ്‌സ് ഫോബ്‌സ് പട്ടികയില്‍ ആധിപത്യം പുലര്‍ത്തി. സൗദി അറേബ്യയില്‍ നിന്ന് 26 എന്‍ട്രികളും ഈജിപ്തില്‍ നിന്ന് എട്ട് എന്‍ട്രികളുമാണുണ്ടായത്.

ഖത്തറിലെ മെഡികെയര്‍ ഗ്രൂപ്  സിഇഒ ഖാലിദ് അല്‍ ഇമാദി, സിദ്ര മെഡിസിന്‍ സിഇഒ ഇയാബോ ടിനുബു കാര്‍ച്ച്, നസീം ഹെല്‍ത്ത്‌കെയർ  മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മിയാന്‍ദാദ് വിപി എന്നിവരാണ് ഇടം നേടിയ മറ്റ് വ്യക്തികള്‍.

1996ല്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ചേര്‍ന്ന ഡോ. ഹനാന്‍ അല്‍ കുവാരി 2007ലാണ് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്.കോവിഡ് 19 ന്റെ പ്രതിസന്ധി ഘട്ടത്തിൽ  ആരോഗ്യമേഖലയെ മുന്നോട്ട് നയിക്കാൻ സഹായിച്ചതില്‍ ഖത്തറിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

അതേസമയം,ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച 100 ഹെല്‍ത്ത്കെയര്‍ ലീഡര്‍മാരുടെ പട്ടികയില്‍ 66-ാം സ്ഥാനത്താണ് നസീം ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മിയാന്‍ദാദ് വി പി.33 ഹോൾഡിംഗ്‌സിന്റെ അനുബന്ധ സ്ഥാപനമായ നസീം ഹെൽത്ത്‌കെയറിനെ 2011 മുതൽ മിയാൻദാദ് നയിക്കുന്നു.ഏഴ് മെഡിക്കൽ സെന്ററുകളും അഞ്ച് ഫാർമസികളുമാണ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നത്. 2022-ൽ, നസീം ഹെൽത്ത്‌കെയർ തങ്ങളുടെ ശസ്ത്രക്രിയാ കേന്ദ്രവും ദോഹയിൽ ആരംഭിച്ചിരുന്നു. 1000-ത്തിലധികം ആളുകൾ ജോലി ചെയ്യുന്ന 33 ഹോൾഡിംഗ്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും കൂടിയാണ് മിയാൻദാദ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News