Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
എട്ടാമത് ലോക കാരംസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഖത്തറിൽ നിന്ന് നാല് മലയാളികൾ, മലേഷ്യയിൽ നാളെ മത്സരത്തിനിറങ്ങും

October 02, 2022

October 02, 2022

അൻവർ പാലേരി
ദോഹ : ഒക്ടോബർ 3 മുതൽ 7 വരെ മലേഷ്യയിലെ ലാങ്ക്വായില്‍ നടക്കുന്ന എട്ടാമത് കാരംസ് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഖത്തറിൽ നിന്നും മലയാളികളുടെ നാലംഗ സംഘം   മലേഷ്യയിലെത്തി.ഇന്ത്യൻ സ്പോർട്സ് സെന്ററിന് കീഴിൽ .ഖത്തർ ഇന്റർനാഷണൽ കാരംസ് അസോസിയേഷനെ പ്രതിനിധികരിച്ചാണ് ഇവർ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. കോഴിക്കോട് സ്വദേശി അബ്ദുൽ സലാം,കോഴിക്കോട് ബാലുശ്ശേരി സ്വദേശി അബ്ദുൽ നജീബ്,ആലപ്പുഴ സ്വദേശി,അഫ്സൽ യുസുഫ്,കോഴിക്കോട് കൊയിലാണ്ടി സ്വദേശി സൈദ് താഹിർ  എന്നിവരാണ് നാളെ മത്സരത്തിനിറങ്ങുന്നത്.

നേരത്തെ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്‍റർ സംഘടിപ്പിച്ച ഖത്തർ ഓപൺ കാരംസ് ടൂർണമെന്റിൽ അബ്ദുൽസലാം ജേതാവായിരുന്നു.കോഴിക്കോട് കിണാശ്ശേരി സ്വദേശിയായ അബ്ദുൽ സലാം വാട്ടർ സപ്ലൈ കമ്പനി ജീവനക്കാരനാണ്. ഖത്തറിലും ഇന്ത്യയിലുമായി നിരവധി കാരംസ് ചാമ്പ്യൻഷിപ്പുകളിൽ വിജയിയായ അബ്ദുൽ സലാം ഖത്തർ റാങ്കിങ്ങിൽ ഒന്നാമതാണ്.

അബ്ദുൽ നജീബ് ഖത്തറിലെ ഒരു സ്ഥാപനത്തിൽ അക്കൗണ്ട്സ് മാനേജരാണ്.അഫ്‌സൽ യുസുഫ് സെയിൽസ് മാനേജരായും സൈദ് താഹിർ ഹെവി വെഹിക്കിൾ ഡ്രൈവറായും ജോലി ചെയ്യുന്നു..

ഇന്‍റർനാഷണൽ കാരംസ് ഫെഡറേഷനിൽ അംഗങ്ങളായ 20 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. നാലു വർഷത്തിലൊരിക്കലാണ് കാരംസ് ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നത്.ജർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, പോളണ്ട്, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, ബ്രിട്ടൻ, സെർബിയ, സ്ലോവാനിയ, യുഎസ്എ, കാനഡ, ദക്ഷിണ കൊറിയ, ജപ്പാൻ, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, പാകിസ്ഥാൻ, മലേഷ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമാകും.
കൊച്ചിയിൽ നിന്ന് പരിശീലനത്തിനായി ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം മലേഷ്യയിലേക്ക് തിരിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News