Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
52-ാമത് അമീര്‍ കപ്പ്, അല്‍ സദ്ദ് ഫൈനലില്‍

April 25, 2023

April 25, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: 52-ാമത് അമീര്‍ കപ്പ് സെമി ഫൈനലില്‍ തകര്‍പ്പന്‍ ജയത്തോടെ മുന്‍ ചാമ്പ്യന്മാരായ അല്‍ സദ്ദ് ഫൈനലില്‍. തിങ്കളാഴ്ച രാത്രി നടന്ന സെമിഫൈനലില്‍ അല്‍ ഷഹാനിയയെ 5-1 ന് തോല്‍പിച്ചാണ് അല്‍ സദ്ദ് ഫൈനലിലെത്തിയത്. മുന്‍ സ്പാനിഷ് താരം സാന്റി കസറോളിന്റെ പോരാട്ട വീര്യത്തിനുമുന്നില്‍ എതിരാളികളുടെ ചെറുത്തനില്‍പ്പുകളെല്ലാം പരാജയപ്പെട്ടു. 18-ാം മിനിറ്റില്‍ പെനാലിറ്റിയിലൂടെയും 32-ാം മിനിറ്റില്‍ ബോക്‌സിനു മുന്നിലെ മനോഹരമായ മുന്നേറ്റത്തിലൂടെയും കസറോള്‍ തന്റെ കരുത്ത് തെളിയിച്ചു. അയ്യൂബ് അല്‍ കഅബി 26-ാം മിനിറ്റില്‍ മറ്റൊരു ഗോള്‍ കൂടി നേടി ടീമിനെ ആദ്യ പകുതിയില്‍ തന്നെ 3-0ലെത്തിച്ചു. ബോക്‌സിനുള്ളില്‍ സൂപ്പര്‍താരം അക്രം അഫിഫിയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് സാന്റി ആദ്യ ഗോളായി ലക്ഷ്യത്തിലെത്തിച്ചത്. ബഗ്ദാന്‍ ബനുജ് ഇരട്ട ഗോള്‍ നേടി.
 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News