Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹയിൽ കോവിഡ് കാലത്തെ ആദ്യ ജുമുഅ,ഇമാം ഉൾപെടെ 40 പേർ മാത്രം 

April 24, 2020

April 24, 2020

ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് പള്ളികൾ അടച്ചിട്ട ശേഷം ഇന്ന് ആദ്യമായി ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ ജുമുഅ നമസ്കാരം നടന്നു. ഒരു മാസത്തിന് ശേഷമാണ് ഈയൊരു പള്ളി മാത്രം ഇന്ന് പ്രാർത്ഥനക്കായി തുറന്നത്. ഇമാമും ജീവനക്കാരും ഉൾപെടെ നാൽപത് പേരാണ് നമസ്കരിക്കാൻ ഉണ്ടായിരുന്നത്.

കൃത്യമായ സാമൂഹിക അകലം പാലിച്ചും ആവശ്യമായ സുരക്ഷാ മുൻകരുതലുകളെല്ലാം സ്വീകരിച്ചുമാണ് ജുമുഅ നമസ്കാരം നടന്നത്.ദേശീയ ടെലിവിഷൻ ചാനലിലൂടെയും റേഡിയോകളിലൂടെയും ജുമുഅ നമസ്കാരം തത്സമയം സംപ്രേഷണം ചെയ്തിരുന്നു.ഒരു മാസം മുമ്പാണ് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ പള്ളികൾ അടച്ചത്.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക  


Latest Related News