Breaking News
അനധികൃതമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച അഞ്ച് ഫാൽക്കൺ പക്ഷികളെ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി | സൗദിയിൽ കാണാതായ കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി | ഖത്തറിലെ പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പിലേക്ക് സോഷ്യൽ മീഡിയ മാർക്കറ്റിങ് എക്സ്പെർട്ടിനെ ആവശ്യമുണ്ട് | കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ്സ് മുംബൈയിൽ ഇറക്കി,സാങ്കേതിക തകരാറെന്ന് സൂചന | സൗദിയിലെ ജിസാനിൽ വാഹനാപകടം,മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവ് മരിച്ചു | 21-മത് പ്രൊജക്ട് ഖത്തര്‍ മെയ് 26 മുതല്‍ 29 വരെ,200 ലേറെ കമ്പനികൾ പങ്കെടുക്കും | ഖത്തർ അടൂർ എഞ്ചിനിയറിങ് കോളജ് അലുംനി(സീഖ) ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു | അഞ്ചാമത് ഖത്തർ സാമ്പത്തിക ഫോറം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു | ഖത്തറിലെ അമർ സർവീസസിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം | ഗസയുടെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുന്നത് വരെ പിന്മാറ്റമില്ലെന്ന് നെതന്യാഹു |
കോഴിക്കോട് കൊളത്തറയിൽ വൻ തീപിടുത്തം,ലക്ഷങ്ങളുടെ നഷ്ടം

December 28, 2021

December 28, 2021

കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം. ഇവിടുത്തെ ചെരുപ്പ് കടയ്ക്കാണ് പുലര്‍ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി. ആറ് ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്.

ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് തീപിടിച്ചത്. സമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക വിലയിരുത്തല്‍. ചെരുപ്പ് കട പൂര്‍ണ്ണമായും കത്തി നശിച്ചു. അതേ സമയം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് വിലയിരുത്തല്‍. തീഅണയ്ക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആറോളം ഫയര്‍എഞ്ചിനുകള്‍ എത്തിയത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News