Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ലോകകപ്പ് ടിക്കറ്റിൽ ആശയക്കുഴപ്പം വേണ്ട,ടിക്കറ്റ് സെന്ററുകൾ ഉടൻ തുറക്കും

October 09, 2022

October 09, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഖത്തർ കപ്പ് ടിക്കറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആശയക്കുഴപ്പങ്ങളും മറ്റു പ്രശ്നങ്ങളും പരിഹരിക്കാൻ ഈ മാസം പ്രത്യേകം സെന്ററുകൾ തുറക്കുമെന്ന് ഫിഫ അറിയിച്ചു.

ഈ സെന്ററുകളിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാമെന്നും ടിക്കറ്റ് വാങ്ങുന്നതും വിൽക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ഫിഫ സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹസ്സൻ റാബിയ അൽ കുവാരി അൽ കാസ്സ് ടി.വി യുമായുള്ള അഭിമുഖത്തിൽ വ്യക്തമാക്കി.

ഒക്ടോബർ മധ്യത്തിലോ അവസാനത്തിലോ സെന്ററുകൾ പ്രവർത്തനം തുടങ്ങും.

അവസാനഘട്ട ടിക്കറ്റ് വിൽപ്പന തുടരുന്നതായും ടിക്കറ്റ് ലഭിക്കാത്തവർ വെബ്സൈറ്റ് തുടർച്ചയായി സന്ദർശിക്കണമെന്നും അൽ കുവാരി നിർദേശിച്ചു. ഒന്നും രണ്ടും കാറ്റഗറികളിൽ ടിക്കറ്റുകൾ ലഭ്യമാണ്.

അതേസമയം, ടിക്കറ്റ് റീസെയിൽ നടത്തിയാൽ പണം തിരികെലഭിക്കാൻ ഒരു മാസം മുതൽ രണ്ട് മാസം വരെ സമയമെടുക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News