Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ദോഹയിൽ വാഹനാപകടം : എം.ഇ.എസ്. ഇന്ത്യൻ സ്കൂളിലെ മൂന്ന് പൂർവ്വ വിദ്യാർത്ഥികൾ മരിച്ചു

March 28, 2022

March 28, 2022

ദോഹ : അൽ സമാൽ റോഡിലുണ്ടായ വാഹനാപകടത്തിൽ  എം.ഇ.എസ്.ഇന്ത്യൻ സ്കൂളിലെ മൂന്ന് പൂർവ്വ വിദ്യാർത്ഥികൾ മരിച്ചു. ബംഗ്ലാദേശ് സ്വദേശികളായ അഹ്മദ് സഫ്‌വാൻ, ഇസ്‌റാൻ, അസ്ഹറുൽ ഹക്ക് ജോയ് എന്നിവരാണ് മരണമടഞ്ഞത്. ഖത്തറിൽ കുടുംബസമേതം താമസിക്കുകയായിരുന്നു ഇവർ. 

ശനിയാഴ്ച രാത്രിയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത്. ഇവരുടെ വാഹനം റോഡരികിൽ പഞ്ചറായെന്നും, മൂന്ന് പേരും ചേർന്ന് വാഹനം ശരിയാക്കുന്നതിനിടെ മറ്റൊരു വാഹനം പിറകിൽ നിന്നും ഇടിക്കുകയായിരുന്നുമെന്നുമാണ് റിപ്പോർട്ടുകൾ. ഒരാൾ സംഭവസ്ഥലത്തും, മറ്റ് രണ്ടുപേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണത്തിന് കീഴടങ്ങിയത്.


Latest Related News