Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
രണ്ടാം ഘട്ടത്തിലും ഖത്തറിൽ നിന്ന് കേരളത്തിലേക്ക് രണ്ടു വിമാനങ്ങൾ

May 12, 2020

May 12, 2020

ദോഹ: പ്രവാസികളുടെ മടങ്ങിപ്പോക്കിനുള്ള കേന്ദ്രസര്‍ക്കാറിന്റെ  വന്ദേഭാരത് പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് രണ്ടുവിമാനങ്ങള്‍ കൂടി ഉണ്ടായേക്കുമെന്ന് സൂചന.. ഏതൊക്കെ വിമാനത്താവളങ്ങളിലേക്കാണ് സർവീസ് ഉണ്ടായിരിക്കുക എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇക്കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വിവരം.ഏതൊക്കെ തിയ്യതികളിലാണ് വിമാനം ഖത്തറിൽ നിന്ന് പുറപ്പെടുകയെന്ന കാര്യവും വ്യക്തമല്ല.

രണ്ടാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാര്‍, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് ഓരോ വിമാനവും ഉണ്ടാകും. ഒന്നാം ഘട്ടത്തില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് ഓരോ വിമാനങ്ങള്‍ അനുവദിച്ചിരുന്നത്.

ഇതില്‍ കൊച്ചി വിമാനം കഴിഞ്ഞ ശനിയാഴ്ചയും തിരുവനന്തപുരം വിമാനം ഇന്നുമാണ് യാത്ര ചെയ്തത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News