Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഉപരോധത്തിന് ശേഷം ആദ്യമായി ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസിസി ഖത്തർ സന്ദർശിക്കുന്നു

September 12, 2022

September 12, 2022

ദോഹ : 2017 ലെ ഖത്തറിനെതിരായ ഉപരോധത്തെ തുടർന്നുണ്ടായ  ജിസിസി പ്രതിസന്ധിക്കുശേഷം  ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസിസി ചൊവ്വാഴ്ച ഖത്തർ സന്ദർശിക്കും.രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഖത്തറിലെത്തുന്ന അദ്ദേഹം അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തും.

2021ൽ അൽ ഉല ഉടമ്പടിയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം    പുനഃസ്ഥാപിച്ചതിനെ തുടർന്ന് ദോഹയും കെയ്‌റോയും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണഗതിയിലായതിന് പിന്നാലെയാണ്  സിസി ഖത്തർ സന്ദർശിക്കുന്നത്.

2017-ൽ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ എന്നിവയുമായി ഖത്തറിനെതിരെ നിയമവിരുദ്ധമായി ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഈജിപ്തും അതിൽ പങ്കാളിയായിരുന്നു.

കഴിഞ്ഞ വർഷം നയതന്ത്രബന്ധം പുനരാരംഭിച്ചതിനെത്തുടർന്ന്, ഖത്തറും ഈജിപ്തും പരസ്പര സന്ദർശനങ്ങളിലൂടെയും സഹകരണ കരാറുകളിലൂടെയും ബന്ധം മെച്ചപ്പെടുത്തുന്നതിനായി ശ്രമിച്ചുവരികയാണ്.കഴിഞ്ഞ മാസം  17 കുട്ടികളടക്കം 49 ഫലസ്തീനികൾ കൊല്ലപ്പെട്ട ഇസ്രായേൽ ആക്രമണത്തിന് ശേഷം ഗാസ മുനമ്പിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കാൻ ഖത്തറും ഈജിപ്തും ഒരുമിച്ചാണ് പ്രവർത്തിച്ചത്. 

2013-ലെ സൈനിക അട്ടിമറിയിലൂടെ അന്നത്തെ പ്രസിഡന്റ് മുഹമ്മദ് മുർസിയെ പുറത്താക്കി സിസി അധികാരം കയ്യടക്കിയ ശേഷം ഖത്തർ അമീർ രണ്ടു തവണ ഈജിപ്ത് സന്ദർശിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/CZ8evyItpDFGmuyTIzjnaLഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News