Breaking News
കാസർകോട് ഉദുമ സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി | സ്‌പോൺസർമാർ പറഞ്ഞുപറ്റിച്ചു,മെസ്സിയും സംഘവും കേരളത്തിൽ കളിക്കില്ല | മസ്കത്തിൽ നിന്നും ഫുജൈറയിൽ നിന്നും കണ്ണൂരിലേക്ക് ഇൻഡിഗോ സർവീസുകൾ ആരംഭിച്ചു | പ്രവാസികള്‍ക്കായി ഇനി നോര്‍ക്ക പോലീസ് സ്റ്റേഷനും; നോര്‍ക്ക കെയര്‍ ജൂണ്‍ മുതല്‍ | ദുബായിൽ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം നാട്ടിലെത്തിച്ചു | ഇതിനിടയിൽ അങ്ങനെയും സംഭവിച്ചോ,സൂഖ് വാഖിഫിൽ നടക്കാനിറങ്ങിയ ട്രംപിനെ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങൾ | സൗദിയിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം സ്വദേശി നിര്യാതനായി | ഖത്തറിലെ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിലേക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട് | ട്രംപ് മടങ്ങി,യു.എ.ഇ സന്ദർശനത്തിന് ഇന്ന് തുടക്കം | ഇന്ത്യയുടെ കാര്യം അവർ നോക്കും,ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിൽ താൽപര്യമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് |
മൂന്ന് ലക്ഷം ദിര്‍ഹവുമായി യാചകന്‍ അറസ്റ്റില്‍, ഭിക്ഷാടനത്തിനെതിരെ നടപടി കടുപ്പിച്ച് ദുബായ്

March 17, 2023

March 17, 2023

ന്യൂസ്‌റൂം ബ്യൂറോ
ദുബായ്: ഭിന്നശേഷിക്കാരനായി അഭിനയിച്ച് ഭിക്ഷാടനം നടത്തിയിരുന്ന ആള്‍ മൂന്നു ലക്ഷം ദിര്‍ഹവുമായി അറസ്റ്റില്‍. വിസിറ്റിങ് വിസയില്‍ ദുബായിലെത്തിയ ഇയാള്‍ പള്ളികളും താമസ സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് ഭിക്ഷാടനം നടത്തിയിരുന്നത്. കൃത്രിമമായി നിര്‍മ്മിച്ച കാലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

റമദാന്‍ മാസത്തില്‍ യാചകരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. അതേസമയം 70,000, 46,000, 44,000 ദിര്‍ഹവുമായി മൂന്ന് യാചകരെയും പൊലീസ് പിടികൂടിയിരുന്നു. 

അടുത്തിടെ വിസിറ്റിങ് വിസയില്‍ ദുബായിലെത്തിയ വനിത, തന്റെ ഒരു ലക്ഷം ദിര്‍ഹം കളവ് പോയെന്ന് പരാതി നല്‍കിയിരുന്നു. ഭിക്ഷാടനത്തിലൂടെ സ്വന്തമാക്കിയതാണ് ഈ പണമെന്ന് പൊലീസ് കണ്ടെത്തി.

90 ശതമാനം യാചകരും വിസിറ്റിങ് വിസയിലാണ് ദുബായിലെത്തുന്നതെന്ന് സി.ഐ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സഈദ് സുഹൈല്‍ അല്‍ അയാലി പറഞ്ഞു. റമദാനില്‍ ഇവരെ നിയന്ത്രിക്കുന്നത് സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക  https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News