Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ ഗാർഹിക തൊഴിലാളികൾക്ക് രാജ്യം വിടാൻ 72 മണിക്കൂർ മുമ്പ് തൊഴിലുടമയെ വിവരം അറിയിക്കണം 

January 16, 2020

January 16, 2020

ദോഹ : ഖത്തറിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശ തൊഴിലാളികൾക്കും എക്സിറ്റ് പെർമിറ്റ് ഒഴിവാക്കി കൊണ്ടുള്ള നിയമഭേദഗതി ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ലാ ബിൻ നാസർ ബിൻ ഖലീഫാ അൽഥാനിയാണ് ഇതുസംബന്ധിച്ച നിയമം പുറപ്പെടുവിച്ചെതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.നിലവിൽ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരാത്തവർക്കും എക്സിറ്റ് പെർമിറ്റ് റദ്ദാക്കിക്കൊണ്ടുള്ള നിയമഭേദഗതി ഉടൻ ഉണ്ടായേക്കുമെന്നും അന്താരാഷ്ട്ര തൊഴിൽ നിയമത്തിന്റെ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഖത്തർ ഇക്കാര്യത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതെന്നും ഗവണ്മെന്റ് കമ്യൂണിക്കേഷൻ ഓഫീസ് ട്വീറ്റ് ചെയ്തു.

ഇതിന്റെ ഭാഗമായി 2019 ലെ മന്ത്രിതല തീരുമാനം അനുസരിച്ച് നിലവിൽ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരാത്തവരെയും എക്സിറ്റ് പെർമിറ്റിൽ നിന്ന് ഒഴിവാക്കിയതായാണ് സൂചന. അതേസമയം,ഗാർഹിക തൊഴിലാളികളുടെ എക്സിറ്റ് പെർമിറ്റുമായി ബന്ധപ്പെട്ട കാര്യത്തിൽ വലിയ പ്രതീക്ഷകൾക്ക് 

വകയില്ലെന്ന് തന്നെയാണ് സൂചന. ചുരുങ്ങിയത് 72 മണിക്കൂർ മുമ്പെങ്കിലും തൊഴിലുടമയെ വിവരം അറിയിച്ചാൽ ഗാർഹിക തൊഴിലാളികൾക്ക് രാജ്യം വിടാമെന്ന് ഭേദഗതിയിൽ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. താഴെ പറയുന്ന തൊഴിൽ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അവരുടെ തൊഴിൽ കരാർ നിലനിൽക്കെ തന്നെ താൽക്കാലികമായോ സ്ഥിരമായോ ഖത്തറിൽ നിന്നും പുറത്തുപോകാൻ അനുവാദമുണ്ടായിരിക്കും :

1 - സർക്കാർ - പൊതു മേഖലാ സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വിദേശികൾ.

2 - എണ്ണ-പ്രകൃതി വാതക മേഖലകളിൽ ജോലി ചെയ്യുന്നവർ 

3 - കപ്പൽ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾ 

4 - കാർഷിക മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾ.

5 - താൽകാലിക ജോലികൾ ചെയ്യുന്ന എല്ലാ വിഭാഗങ്ങളിലും പെട്ട വിദേശികൾ.

ഖത്തറിൽ ജോലി ചെയ്യുന്ന ആർക്കും എക്സിറ്റ് പെർമിറ്റ് ഇല്ലാതെ തന്നെ രാജ്യം വിടാനുള്ള അവകാശമുണ്ടെന്ന് തൊഴിൽ ഭരണ നിർവഹണ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഒബൈദ്അലി പറഞ്ഞതായി ദി പെനിൻസുല റിപ്പോർട്ട് ചെയ്തു.

അതേസമയം,ഖത്തർ സായുധ സേനയിൽ ജോലി ചെയ്യുന്നവർക്ക് നിയമം ബാധകമാവില്ല.

ഗാർഹിക തൊഴിലാളികൾ തൊഴിലുടമയിൽ നിന്ന് അനുമതി വാങ്ങണം

2017 ലെ 15 ആം നിയമ പ്രകാരം ഗാർഹിക തൊഴിലാളികൾക്ക് അവരുടെ തൊഴിൽ കരാർ നിലനിൽക്കെ തന്നെ താൽക്കാലികമായോ സ്ഥിരമായോ സ്ഥിരമായി രാജ്യം വിടാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ തൊഴിലുടമകളുടെയും വീട്ടുജോലിക്കാരുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായി, ഗാർഹിക തൊഴിലാളികൾ രാജ്യം വിടുന്നതിന് ചുരുങ്ങിയത് 72 മണിക്കൂർ മുമ്പെങ്കിലും തൊഴിലുടമയെ വിവരം അറിയിക്കണം. അതായത്,തൊഴിലുടമയുടെ അനുവാദമില്ലാതെയോ അദ്ദേഹത്തിന്റെ അറിവില്ലാതെയോ ഗാർഹിക തൊഴിലാളികൾക്ക് രാജ്യം വിടാൻ കഴിയില്ല. അതേസമയം,ചുരുങ്ങിയത് 72 മണിക്കൂർ മുമ്പെങ്കിലും താൽക്കാലികമായോ സ്ഥിരമായോ തനിക്ക് രാജ്യത്ത് നിന്ന് പുറത്തു പോകണമെന്ന് അറിയിച്ചു കൊണ്ട് തൊഴിലാളിക്ക് തൊഴിലുടമയെ സമീപിക്കാൻ നിയമപരമായി അനുവാദം നൽകുന്നതാണ് പുതിയ ഭേദഗതി. തൊഴിലുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ തൊഴിലാളി രാജ്യം വിടുകയാണെങ്കിൽ അയാൾക്ക് ന്യായമായും അർഹതപ്പെട്ട ടിക്കറ്റ്,മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കാൻ അവകാശമുണ്ടാവില്ല. ഇതിനു പുറമെ നാല് വർഷം വരെ ഖത്തറിൽ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാനും അനുമതി ലഭിക്കില്ല. ചുരുക്കത്തിൽ ഗാർഹിക തൊഴിലാളികൾക്ക് രാജ്യം വിടാൻ തൊഴിലുടമകളുടെ അനുമതി തുടർന്നും ആവശ്യമായി വരും. എന്നാൽ, 72 മണിക്കൂർ മുമ്പ് വിവരം അറിയിച്ചിട്ടും തൊഴിലുടമ അനുമതി നല്കുന്നില്ലെങ്കിൽ ഖത്തർ തൊഴിൽ നിയമപ്രകാരമുള്ള ആനുകൂല്യം ഇവർക്ക് ലഭിക്കുമെന്നാണ് സൂചന. പക്ഷെ,ഇക്കാര്യത്തിലും ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ട്. പുതിയ ഭേദഗതികൾ സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ യഥാർത്ഥ പകർപ്പ് ലഭിച്ചാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാവുകയുള്ളൂ.


Latest Related News