Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
അൽ റയ്യാനിലേക്കുള്ള യാത്ര എളുപ്പമാകും,ടില്‍റ്റെഡ് ഇന്‍റര്‍സെക്ഷന്‍ തുരങ്കപാത ഞായറാഴ്ച തുറക്കും

September 06, 2019

September 06, 2019

ദോഹ: അല്‍റയ്യാനിലേക്കുള്ള യാത്ര ഏറെ സുഖകരമാക്കി ടില്‍റ്റെഡ് ഇന്‍റര്‍സെക്ഷന്‍ തുരങ്കപാതയിലെ സുപ്രധാന ഭാഗം ഞായറാഴ്ച ഗതാഗതത്തിനായി തുറക്കും.പൊതുമരാമത്ത് വിഭാഗമായ അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. ഖലീഫ അവന്യൂ റോഡ് പദ്ധതിയുടെ ഭാഗമായി അല്‍റയ്യാനില്‍ നിന്ന് അല്‍ഗറാഫയിലേക്കുള്ള ഭാഗമാണ് ഗതാഗതത്തിനായി തുറക്കുന്നത്.ഞായറാഴ്ച തുരങ്കപാതയുടെ ഭാഗം തുറക്കുന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷ.

പുതിയ തുരങ്കം അല്‍ദുഹൈല്‍, ഗറാഫ എന്നിവിടങ്ങളില്‍നിന്ന് അല്‍റയ്യാനിലേക്കു പോകുന്ന റോഡ് ഉപയോക്താക്കള്‍ക്ക് സുഗമമായ ഗതാഗത ഒഴുക്ക് സാധ്യമാക്കും. ഈ പ്രദേശങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ബന്ധവും ഉറപ്പാക്കുന്നുണ്ട്. അയല്‍പ്രദേശങ്ങള്‍ക്കിടയിലുള്ള യാത്രാസമയത്തിലും കുറവുണ്ടാകും.

നിലവിൽ അല്‍റയ്യാനിലേക്കു പോകുന്ന ഗറാഫ സ്ട്രീറ്റിലേക്കുള്ള  ഗര്‍റാഫത്ത് അല്‍റയ്യാന്‍ ഇന്‍റര്‍ചേഞ്ചിലേക്ക് വലതുവശത്തേക്ക് എക്സിറ്റ് എടുത്ത് യു ടേണ്‍ നടത്തി അല്‍ലുഖ്ത സ്ട്രീറ്റിലെത്തി പുതിയ തുരങ്കത്തിലേക്ക് എക്സിറ്റ് എടുക്കണം. അല്‍ഗറാഫയില്‍നിന്ന് അല്‍ റയ്യാനിലേക്കുള്ള തുരങ്കപാത സെപ്റ്റംബര്‍ ഒന്നിന് തുറന്നിരുന്നു.ടില്‍റ്റെഡ് ഇന്‍റര്‍ചേഞ്ചിലെ അവശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിെന്‍റ ഭാഗമായി ഒരു മാസം താല്‍ക്കാലിക ഗതാഗത നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടുണ്ട്.അല്‍ഗറാഫ സ്ട്രീറ്റും ഹുവാര്‍ സ്ട്രീറ്റും മെച്ചപ്പെടുത്തുന്നതിനും രണ്ടു ലെവല്‍ റോഡായി ഉയര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് അശ്ഗാല്‍ നടപ്പാക്കിവരുന്നത്.തുരങ്കത്തിനു മുകളില്‍ 2.7 കിലോമീറ്റര്‍ ദൂരപരിധിയില്‍ നാലു ഇന്‍റര്‍സെക്ഷനുകളുണ്ടാകും. പുതിയ ടില്‍റ്റഡ് ഇന്‍റര്‍ചേഞ്ച് ടണലിന് ഓരോ ദിശയിലും നാലു പാതകളുണ്ട്.

തുരങ്കപാത പൂര്‍ണമായും തുറക്കുന്നതോടെ മണിക്കൂറില്‍ 16,000 വാഹനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകും.അടുത്ത വർഷത്തോടെ ഇതിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


Latest Related News