Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
110 ട്രെയിനുകൾ,പ്രതിദിനംഏഴ് ലക്ഷം യാത്രക്കാർ:ലോകകപ്പ് സന്ദർശകരെ സ്വീകരിക്കാൻ വിപുലമായ തയാറെടുപ്പുകളുമായി ദോഹ മെട്രോ

October 05, 2022

October 05, 2022

ന്യൂസ്‌റൂം ബ്യുറോ  
ദോഹ: ലോകകപ്പ് വേളയിൽ യാത്രക്കാരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധനവ് കണക്കിലെടുത്ത്  110 മെട്രോ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. ദിവസേന 21 മണിക്കൂർ വരെ സർവീസുകൾ ഉണ്ടാവുമെന്നും അറിയിപ്പിൽ പറയുന്നു.

ലോകകപ്പ് നടക്കുമ്പോൾ ദിവസേന ഏഴ് ലക്ഷം യാത്രക്കാരെയാണ് ദോഹ മെട്രോയിൽ പ്രതീക്ഷിക്കുന്നത്. സാധാരണ പ്രതിദിന സർവീസുകളിലെ യാത്രക്കാരേക്കാൾ  ആറിരട്ടിയാണിത്.

സുഗമമായ യാത്രയും  സുരക്ഷയും ഉറപ്പാക്കാൻ പതിനായിരത്തിലധികം പേർ ദോഹ മെട്രോയ്ക്കായി പ്രവർത്തിക്കുമെന്ന് ഖത്തർ റെയിൽ  മാനേജിംഗ് ഡയറക്ടറും സിഇഒയും കൂടിയായ മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈ പറഞ്ഞു.

റെഡ് ലൈനിൽ ഓടുന്ന ട്രെയിൻ ബോഗികൾ മൂന്നിൽ നിന്ന് ആറായി വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഖത്തർ റെയിൽ ഇന്നലെ ദോഹയിൽ സംഘടിപ്പിച്ച യോഗത്തിൽ  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൽ സുബൈ.

“നിലവിലെ പ്രതിദിന സർവീസുകളെ അപേക്ഷിച്ച് ആറ് മുതൽ ഏഴ് മടങ്ങ് വരെ കൂടുതൽ യാത്രക്കാരെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ലോകകപ്പ് സമയത്ത് പ്രതിദിനം 600,000 മുതൽ 700,000 വരെ യാത്രക്കാരെ പ്രതീക്ഷിക്കുന്നു ,” അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിനെത്തുന്ന ഹയ്യ കാർഡ് ഉടമകൾക്ക് ദോഹ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സേവനങ്ങൾ സൗജന്യമായിരിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News